Pathanamthitta

അപേക്ഷ ക്ഷണിച്ചു

വനിതാ-ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ സ്ഥിരം വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും നിയമിക്കുന്നതിനായി 18 നും 46 നും ഇടയില്‍ പ്രായമുളള തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതകളായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക കോന്നി ശിശുവികസന പദ്ധതി ഓഫീസിലും തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസിലും തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ കോന്നി ശിശുവികസന പദ്ധതി ഓഫീസില്‍ നേരിട്ടോ/തപാല്‍ മാര്‍ഗമോ ശിശു വികസനപദ്ധതി ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസ് കോന്നി, കോന്നി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട് ഇളകൊളളൂര്‍ പി.ഒ, കോന്നി, 689691. എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 10 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍. 9446220488, 9447331685

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close