Pathanamthitta

അടൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും ഹൈടെക് ആക്കും : ഡപ്യൂട്ടി സ്പീക്കര്‍

  അടൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും ഹൈടെക് ആക്കുമെന്ന് നിയമസഭ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ എം.എല്‍.എ യുടെ ആസ്തി വികസനഫണ്ടില്‍ നിന്നും 14 ലക്ഷം രൂപ ഉപയോഗിച്ച് തോട്ടക്കോണം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനവും സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .
പന്തളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ അച്ചന്‍ കുഞ്ഞ് ജോണ്‍ അധ്യക്ഷനായിരുന്നു .വിവിധ മത്സരങ്ങളില്‍ സംസ്ഥാന തലത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളായ പദ്മ രതീഷ് ,ദേവിക സുരേഷ്, ഷിഹാദ് ഷിജു എന്നിവര്‍ക്ക് ഡപ്യൂട്ടി സ്പീക്കര്‍ ഉപഹാരം നല്കി .മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക്
എന്‍ഡോവ്‌മെന്റുകള്‍ പന്തളം നഗരസഭ കൗണ്‍സിലര്‍ കെ.ആര്‍.വിജയകുമാര്‍ വിതരണം ചെയ്തു. പന്തളം നഗരസഭ കൗണ്‍സിലറന്മാരായ എസ്.അരുണ്‍, സുനിത വേണു , മുന്‍ ജില്ലാ പഞ്ചായത്ത് അംഗം എ.ഗിരിജ ടീച്ചര്‍, പി.ടി.എ പ്രസിഡണ്ട് എം.ജി. മുരളീധരന്‍ ,എസ്.എം.സി ചെയര്‍മാന്‍ കെ.എച്ച് .ഷിജു തുടങ്ങിയവര്‍ പങ്കെടുത്തു.   

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close