Pathanamthitta

ജില്ലാ പഞ്ചായത്തില്‍ ലിഫ്റ്റിന്റെയും അനുബന്ധ കെട്ടിടത്തിന്റെയും നിര്‍മാണം ആരംഭിച്ചു

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ലിഫ്റ്റിന്റെയും അനുബന്ധ കെട്ടിടത്തിന്റെയും നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ മുന്‍ഭാഗത്തായി ലിഫ്റ്റും മൂന്ന് നിലകളിലായി ആറ് മുറികള്‍ ഉള്ള കെട്ടിടവും ഒരു കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെയും അനുബന്ധവകുപ്പുകളുടെയും പ്രവര്‍ത്തനത്തിന് പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്നതിനായി 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം നടത്തുന്നത്. വാഹനങ്ങള്‍ക്ക് അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംഗ് സൗകര്യവും ഉണ്ടാകും.

വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ബീനാ പ്രഭ, ലേഖാ സുരേഷ്, ആര്‍ അജയകുമാര്‍, ജിജി മാത്യു, അംഗങ്ങളായ ജോര്‍ജ് എബ്രഹാം, റോബിന്‍ പീറ്റര്‍, രാജി പി രാജപ്പന്‍, ജെസി അലക്സ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ എസ് നൈസാം, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് അനിത തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close