Pathanamthitta

ഖാദി സില്‍ക്ക് സ്‌പെഷ്യല്‍ വിപണന മേള സംഘടിപ്പിച്ചു

ജില്ലാ ഖാദി ഗ്രാമവ്യവസായ ആഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഖാദി സില്‍ക്ക് സ്‌പെഷ്യല്‍ വിപണന മേളയുടെ ഉദ്ഘാടനം ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.പി. മുകുന്ദന്‍ നിര്‍വഹിച്ചു. മാര്‍ച്ച് നാല് മുതല്‍ 22 വരെയാണ് സ്‌പെഷ്യല്‍ സില്‍ക്ക് ഖാദി മേള സംഘടിപ്പിച്ചിരിക്കുന്നത്. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ കീഴില്‍ ഇലന്തൂര്‍, അടൂര്‍ റവന്യൂ ടവര്‍, റാന്നി ചേത്തോങ്കര, പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യകളിലാണ് മേളകള്‍ ക്രമീകരിച്ചിരിച്ചിട്ടുള്ളത്. ഖാദി തുണിത്തരങ്ങള്‍ക്ക് സര്‍ക്കാര്‍ റിബേറ്റ് ലഭ്യമാണ്. പ്രോജക്ട് ആഫീസര്‍ എം.വി മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു.ജൂനിയര്‍ സൂപ്രണ്ട് എച്ച്. ഷൈജു, സീനിയര്‍ ക്ലാര്‍ക്ക് കെ.പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close