Pathanamthitta

പഠനമുറി ഉദ്ഘാടനം ചെയ്‌തു

ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള പഠനമുറിയുടെ ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി നിര്‍വഹിച്ചു. ഓമല്ലൂര്‍ മഞ്ഞിനിക്കര കൊയിക്കകുന്നില്‍ നടന്ന ചടങ്ങില്‍ 2022-23 പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയ 30 പഠനമുറികളുടെ താക്കോല്‍ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം പി തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗങ്ങളായ വിജി ശ്രീവിദ്യ, സാറാമ്മ ഷാജന്‍, ജിജി ചെറിയാന്‍മാത്യു, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍, ഗ്രാമപഞ്ചായത്ത് അംഗം എം ആര്‍ അനില്‍കുമാര്‍, അമ്പിളി, സുജാത, ഇലന്തൂര്‍ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ആനന്ദ് എസ് വിജയ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close