Palakkad

വാഹനം വാടകക്ക്; ദര്‍ഘാസ് ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴില്‍ കൊല്ലങ്കോട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് ടാക്‌സി പെര്‍മിറ്റ് ഉള്ളതും ഏഴ് വര്‍ഷത്തില്‍ താഴെ കാലപ്പഴക്കം ഉള്ളതുമായ കാര്‍/ജീപ്പ് 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെ 12 മാസത്തേക്ക് വാടകക്ക് നല്‍കാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും ദര്‍ഘാസ് ക്ഷണിച്ചു. പ്രതിമാസം 800 കി.മീ ഓടുന്നതിന് 20,000 രൂപയാണ് പരമാവധി വാടക. ഇന്ധന ചെലവ്, വാഹനത്തിന്റെ അറ്റകുറ്റപ്പണി, ഡ്രൈവറുടെ ശമ്പളം, നികുതി/ഇന്‍ഷുറന്‍സ് തുടങ്ങിയ ചെലവുകളെല്ലാം കരാറുകാരന്‍ വഹിക്കണം. അടങ്കല്‍ തുക 2,40,000 രൂപ. ഡിസംബര്‍ 20 ന് ഉച്ചക്ക് രണ്ട് വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ദര്‍ഘാസുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ പുതുനഗരം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന കൊല്ലങ്കോട് ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കുമെന്ന് ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923-254647

പാലക്കാട് വനിതാശിശുവികസന വകുപ്പിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 3600 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകള്‍ ഡിസംബര്‍ 21 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ക്വട്ടേഷനുകള്‍ അന്നേദിവസം വൈകിട്ട് നാലിന് തുറക്കും. ഫോണ്‍: 0491 2911098.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close