Palakkad
ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന് 2023 വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു
![](https://cscnewsnow.in/wp-content/uploads/2023/12/Orange-the-World--780x405.jpg)
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായുള്ള ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന് 2023 ന്റെ ഭാഗമായി വനിത ശിശു വികസന വകുപ്പ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പോലീസ് സെല്‍ഫ് ഡിഫന്‍സ് സംഘത്തിന്റെ സഹായത്തോടെ കോട്ടമൈതാനം, പാലക്കാട് കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട മോക്ക് ഡ്രില്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിപ്പാറ അഹല്യ ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളുടെ മൈം, ഫ്ളാഷ് മോബ്, സ്കിറ്റ് എന്നിവ നടത്തി. ജില്ലയിലെ വിവിധ സി.ബി. എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകളിലെ അധ്യാപകര്‍ക്ക് പാലക്കാട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.