ലോക പ്രമേഹ ദിനാചരണം
![](https://cscnewsnow.in/wp-content/uploads/2023/11/PKD1-2-780x405.jpg)
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പാലക്കാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക പ്രമേഹ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ ആശുപത്രി ഐ.പി.പി. ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ആര്.സി.എച്ച്. ഓഫിസര്‍ ഡോ. എ.കെ. അനിത അധ്യക്ഷയായി. ‘പ്രമേഹ പരിചരണ ലഭ്യത: നിങ്ങളുടെ രോഗസാധ്യതയും അതിനോടുള്ള പ്രതികരണവും മനസിലാക്കുക’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹദിന സന്ദേശം. ജില്ലാ നഴ്സിങ് ഓഫീസര്‍ കെ. രാധാമണി, ചീഫ് നഴ്സിങ് ഓഫീസര്‍ പി.ആര്. ജയശ്രീ, ഡെപ്യുട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ ആല്‍ജോ സി. ചെറിയാന്, ടി.എസ് സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു. പ്രമേഹരോഗത്തെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും ഉള്ള ഭക്ഷണക്രമത്തെക്കുറിച്ച് ജില്ലാ ആശുപത്രി ഡയറ്റിഷന് ഫൗസിയ മാടാല സെമിനാര്‍ എടുത്തു. ജില്ലാ നഴ്സിങ് സ്കൂളിലെയും വാളയാര്‍ പിംസ് നഴ്സിംഗ് സ്കൂളിലെയും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.