Palakkad

വനിതകൾക്ക് അവസരം | ഖാദി നെയ്ത്ത് കേന്ദ്രങ്ങളില്‍ തൊഴില്‍ പരിശീലനം നേടി തൊഴില്‍ നേടാം

പാലക്കാട്‌ ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിന് കീഴിലുള്ള ഖാദി നൂല്‍പ്പ്/നെയ്ത്ത് കേന്ദ്രങ്ങളില്‍ തൊഴില്‍ പരിശീലനം നല്‍കി തൊഴില്‍ നല്‍കുന്ന പദ്ധതിയിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. പാലക്കാട് പ്രോജക്ടിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതും പുതുതായി ആരംഭിക്കുന്നതുമായ ഉത്പാദനകേന്ദ്രങ്ങളിലേക്കാണ് തൊഴില്‍ പരിശീലനം നല്‍കുന്നത്.

പ്രായപരിധി

18-35 പ്രായപരിധിയിലുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

 പാമ്പാംപള്ളം നൂല്‍പ്പ് കേന്ദ്രം, കിഴക്കഞ്ചേരി, കളപ്പെട്ടി, പെരുവെമ്പ്, എഴക്കാട്, കടമ്പഴിപ്പുറം, കാരാകുറുശ്ശി, ആറ്റാശ്ശേരി, ശ്രീകൃഷ്ണപുരം, വിളയോടി, വടശ്ശേരി, എലപ്പുള്ളി, കൊടുമ്പ്, കല്ലുവഴി, മൂങ്കില്‍മട, നെന്മാറ, പട്ടഞ്ചേരി, കൊടുന്തിരപ്പുള്ളി, മണ്ണൂര്‍ തുടങ്ങിയ നെയ്ത്തു കേന്ദ്രങ്ങള്‍, മലക്കുളം തോര്‍ത്ത് നെയ്ത്തു കേന്ദ്രം, ചിതലി, വിളയോടി പാവ് ഉത്പാദന കേന്ദ്രം, ചിതലി കോട്ടണ്‍ നെയ്ത്തു കേന്ദ്രം എന്നിവിടങ്ങളിലേക്കാണ് തൊഴില്‍ പരിശീലനം നല്‍കുന്നത്. പാലത്തുള്ളി ഗാര്‍മെന്റ്സ് യൂണിറ്റിലേക്ക് ടൈലറിങ് പ്രവര്‍ത്തി പരിചയമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

 പുതുനഗരം, പെരുവെമ്പ്, കൊടുമ്പ് പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ ബന്ധപ്പെടാമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2534392

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close