Palakkad

ഒരു വര്‍ഷം പിന്നിട്ട് അട്ടപ്പാടിയിലെ മൊബൈല്‍ വെജിറ്റബിള്‍ ന്യൂട്രീഷന്‍ യൂണിറ്റ്

അട്ടപ്പാടിയിലെ ഊരുകളില്‍ പച്ചക്കറികള്‍ എത്തിക്കുന്ന ഫ്രഷ് ഗ്രീന്‍ മൊബൈല്‍ വെജിറ്റബിള്‍ ന്യൂട്രീഷന്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ഒരു വര്‍ഷം പിന്നിടുന്നു. ഊരുനിവാസികള്‍ക്കും ഊരുകളിലെ സാമൂഹിക അടുക്കളകളിലേക്കും നല്ലയിനം പച്ചക്കറികള്‍ അമിത വിലയില്ലാതെ ഇടനിലക്കാരില്ലാതെ എത്തിക്കുക ലക്ഷ്യമിട്ട് 2022 ഒക്ടോബറിലാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ യൂണിറ്റ് ആരംഭിച്ചത്. കുന്നന്‍ചാള ഊരിലെ നാല് കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണ് ഫ്രഷ് ഗ്രീന്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. അട്ടപ്പാടിയിലെ കുടുംബശ്രീയുടെ കീഴിലുള്ള 10137 ജെ.എല്‍.ജി (ജോയിന്റ് ലൈബിലിറ്റി) ഗ്രൂപ്പുകളില്‍ നിന്നായി ശേഖരിക്കുന്ന പച്ചക്കറികളാണ് കൂടുതലായും വില്‍ക്കുന്നത്.
ആവശ്യാനുസരണം മാര്‍ക്കറ്റുകളില്‍ നിന്ന് നേരിട്ടും പച്ചക്കറികള്‍ എടുക്കും. പച്ചക്കറികള്‍ക്കൊപ്പം ചെറിയതോതില്‍ പയറുവര്‍ഗ്ഗങ്ങളും കറിപ്പൊടികളും വില്‍പ്പന നടത്തുന്നുണ്ട്. ഓരോ ദിവസം ഓരോ ഊരുകളിലാണ് വില്‍പ്പന. ഇതുവഴി എല്ലാ ഊരുകളിലും നല്ലയിനം പച്ചക്കറികള്‍ ലഭ്യമാക്കാന്‍ കഴിയുന്നതായി കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു. പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലാണ് പച്ചക്കറികള്‍ എത്തിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close