Palakkad

പഠനമുറി പദ്ധതിയിലേക്ക് അപേക്ഷിക്കാം

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കി വരുന്ന പഠനമുറി പദ്ധതിയിലേക്ക് കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിലുള്ള കുഴല്‍മന്ദം, കണ്ണാടി ഗ്രാമപഞ്ചായത്തുകളിലെ ഗുണഭോക്താക്കള്‍ക്ക് അപേക്ഷിക്കാം. 18 ന് മുകളിലുളള ബിരുദ/ബിരുദാനന്തര ബിരുദ തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച കോഴ്‌സുകള്‍ പഠിക്കുന്നവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയരുത്. വീടിന്റെ വിസ്തീര്‍ണം 800 ചതുരശ്ര അടി വരെയായിരിക്കണം. അപേക്ഷകള്‍ ജാതി, വരുമാനം, കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, വീടിന്റെ വിസ്തീര്‍ണ സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബര്‍ 22 ന് വൈകിട്ട് അഞ്ചിനകം കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8547630127

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close