Malappuram

സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

മലപ്പുറം ജില്ലാ ഭരണകൂടവും ജില്ലാ വനിത ശിശുവികസന വകുപ്പും അസാപ്പിന്റെ സഹകരണതോടെ സംഘടിപ്പിച്ച നൈപുണ്യ വികസന പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. നിലമ്പൂർ നഗരസഭാ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഓഫീസർ കെ.വി  ആശ മോൾ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പാതിവഴിയിൽ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്ന ആദിവാസി പെൺകുട്ടികൾക്ക്  ‘ബേഠി ബച്ചാവേ ബേഠി പഠാവേ’ പദ്ധതിയിൽ ഉൾപ്പെടുത്തി ടൈലറിങ് അസിസ്റ്റന്റ്, ബ്യൂട്ടി തെറാപ്പിസ്റ്റ് എന്നീ കോഴ്‌സുകളിലാണ് പരിശീലനം നൽകിയത്. നിലമ്പൂർ ആദിവാസി മേഖലയിൽ നിന്നും തിരഞ്ഞെടുത്ത 33 പെൺകുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close