Malappuram

അറിയിപ്പുകൾ

ജില്ലാ വികസനസമിതി യോഗം 24 ന്

ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി 24 (ശനി) രാവിലെ 10.30 ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും.

———

അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഇന്‍ കംപ്യൂട്ടര്‍ ആന്‍ഡ് ഡി.ടി.പി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവര്‍ ഫെബ്രുവരി 26നകം കോഴിക്കോട് ഉപകേന്ദ്രത്തിലേക്കാണ് അപേക്ഷിക്കേണ്ടത്.

പട്ടികജാതി/ പട്ടികവര്‍ഗ്ഗ/ മറ്റ് അര്‍ഹരായ വിഭാഗങ്ങള്‍ക്ക് നിയമാനു സൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. ഫോണ്‍: 0495 2723666, 0495 2356591, 9778751339 (ഇമെയില്‍-kozhikode@captkerala.com, വെബ്‌സൈറ്റ് : www.captkerala.com )

————

ക്വട്ടേഷൻ ക്ഷണിച്ചു

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് സെന്ററിലേക്ക് 2024-25 സാമ്പത്തിക വർഷത്തിൽ റീഏജന്റുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് നാലിന് ഉച്ചയ്ക്ക് 12 ന് മുമ്പായി സൂപ്രണ്ട്, ബ്ലഡ് സെന്റർ, ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ 679322 എന്ന വിലാസത്തിൽ ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 04933 226505, 226322, 9847265973.

————-

ഹിന്ദി അധ്യാപക പരിശീലന കോഴ്സിലേക്ക് അപേക്ഷിക്കാം

അപ്പര്‍ പ്രൈമറി സ്‌കൂളിലേക്ക് ഹിന്ദി അധ്യാപക യോഗ്യതയായി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യൂക്കേഷന്‍ കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.. 50 ശതമാനത്തിന് മുകളില്‍ മാര്‍ക്കോടെ ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കില്‍ ഹിന്ദി ബി.എ പാസായിരിക്കണം. ഉയര്‍ന്ന യോഗ്യതയും മാര്‍ക്കും ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 17 നും 35 ഇടക്ക്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും. അപേക്ഷകള്‍ ഫെബ്രുവരി 29ന് മുന്‍പായി പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04734296496, 8547126028.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close