Malappuram

തിരഞ്ഞെടുപ്പ്: കൊണ്ടോട്ടിയിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു

ലോക് സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കൊണ്ടോട്ടി താലൂക്ക് തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. കൊണ്ടോട്ടി ബസ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര കൊണ്ടോട്ടി തഹസിൽദാരും ഇലക്ഷൻ റിട്ടേണിങ് ഓഫീസറുമായ കെ ബാലരാജൻ ഫ്ലാഗ് ഓഫ് ചെയ്തു.

സ്വതന്ത്രവും കുറ്റമറ്റതുമായ പൊതു തിരഞ്ഞെടുപ്പ് നടത്തുന്നതിനും ജനങ്ങളിൽ ജനാധിപത്യ ബോധം വളർത്തുന്നതിനും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനങ്ങളെ പങ്കാളികളാക്കുന്നതിനുമുള്ള കൊണ്ടോട്ടി താലൂക്ക്തല സ്വീപ് ക്യാമ്പയിന്റെ ഭാഗമായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. ബസ്റ്റാന്റ് പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി താലൂക്ക് ഓഫീസ് പരിസരത്ത് സമാപിച്ചു.

ഘോഷയാത്രയിൽ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ എസ് സത്യൻ, ഭൂരേഖ വിഭാഗം തഹസിൽദാർ പി ചന്ദ്രൻ, ട്രാഫിക് എസ് ഐ കെ ഉണ്ണികൃഷ്ണൻ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close