Malappuram

‘മാർക്കറ്റ് മിസ്റ്ററി’ വർക്ക് ഷോപ്പ്

മാർക്കറ്റിങ് മേഖലയിൽ പ്രാവീണ്യം നേടാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ്(കെ.ഐ.ഇ.ഡി) മൂന്നുദിവസത്തെ ”മാർക്കറ്റ് മിസ്റ്ററി’ വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. ജനുവരി 23 മുതൽ 25 വരെ കളമശ്ശേരിയിലെ കെ.ഐ.ഇ.ഡി ക്യാംപസിൽ വെച്ചാണ് പരിശീലനം.
എം.എസ്.എം.ഇ മേഖലയിലെ സംരംഭകർ/ എക്സിക്യൂട്ടീവ്സ് എന്നിവർക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender/ൽ ജനുവരി 18ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 04842532890, 2550322, 7994903058.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close