Kozhikode

പ്രതീക്ഷയുടെ ചിറകിലേറി പ്രിസ്റ്റോ എത്തി, മുഖ്യമന്ത്രിയെ കണ്ടു

തന്റെ പ്രശ്നങ്ങൾക്കും സർക്കാർ പരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷയാണ് ബാലുശ്ശേരി സ്വദേശിയായ പൂനത്ത് തിയ്യക്കണ്ടിയിൽ പ്രിസ്റ്റോ വിനീതിനെ നവകേരള സദസ്സിന്റെ പ്രഭാതയോഗം നടന്ന ഓമശ്ശേരിയിലെ സ്നേഹതീരം കൺവെൻഷൻ സെന്ററിലെത്തിച്ചത്.  ചികിത്സയ്ക്കും മറ്റുമായി എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി ഭീഷണിയിലാണ് പ്രിസ്റ്റോയും കുടുംബവും. പ്രിസ്റ്റോയുടെ സാമ്പത്തിക പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരം കാണുമെന്ന വിശ്വാസത്തിലാണ് കുടുംബം.

ഒന്നാംക്ലാസിൽ പഠിക്കുമ്പോൾ സ്പെെനൽകോഡിന് ട്യൂമർ ബാധിച്ചതതോടെയാണ് പ്രിസ്റ്റോയുടെ ജീവിതം മാറിമറിഞ്ഞത്. ഓടിക്കളിച്ചിരുന്ന അവന്റെ പിന്നീടുള്ള യാത്ര വീൽച്ചെയറിലായി. ചികിത്സയ്ക്കും പഠനത്തിനുമായി ധാരാളം പണം ചെലവഴിച്ച കുടുംബം ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നവകേരള സദസുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങൾക്കിടയിലേക്ക് വരുന്നതറിഞ്ഞ് പ്രത്യേക ക്ഷണിതാവായി അച്ഛനും അമ്മയ്ക്കുമൊപ്പം പ്രഭാത യോഗത്തിന്  എത്തിയ പ്രിസ്റ്റോ  സർക്കാരിന് നിവേദനം നൽകിയാണ് മടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close