Kozhikode

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര  സർക്കാർ സംരംഭമായ  ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഫെബ്രുവരി മാസം ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് ഡിഗ്രി/ പ്ലസ് ടു / എസ്എസ്എൽസി  യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ : 7994449314

മെഡിക്കൽ കോളേജിൽ ഒഴിവ്

ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, എച്ഡിഎസിന് കീഴിൽ, ഒരു വർഷ സിഎസ്എസ്ഡി /സിഎസ്ആർ ടെക്നീഷ്യൻ താത്കാലിക തസ്തികയിലേക്ക് ഇൻസ്ട്രുമെന്റ് മെക്കാനിക് /മെക്കാനിക് മെഡിക്കൽ ഇലക്ട്ട്രോണിക്സിലെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സിഎസ്ആർ ടെക്നോളജിയിലുള്ള ഒരു വർഷ അപ്രന്റീസ് കോഴ്സ് അല്ലെങ്കിൽ രണ്ട് വർഷത്തെ സെൻട്രൽ സ്റ്റെൈറൽ സപ്ലൈ വകുപ്പ് ഡിപ്ലോമയോ ഉള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 13ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്.ഡി.എസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

മോർച്ചറി ടെക്നീഷ്യൻ ഒഴിവ്

ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ, എച്ഡിഎസിന് കീഴിൽ, മോർച്ചറി ടെക്നീഷ്യൻ താൽക്കാലിക തസ്തിക ഒഴിവിലേക്ക് ഡി.എം.ഇ യുടെ ഡിഎംഎൽടിയും മോർച്ചറിയിൽ മോർച്ചറി ടെക്നീഷ്യനായി ജോലി ചെയ്ത മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള 60 വയസ്സിന് താഴെയുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 12ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ഐഐഐസി പ്രവേശനത്തിന് വടകരയിൽ സൗകര്യം  

തൊഴിൽ വകുപ്പിന്  കീഴിൽ  കൊല്ലം ജില്ലയിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഇൻഫ്രാസ്ട്രക്ചർ കൺസ്ട്രക്ഷനിലെ ടെക്‌നിഷ്യൻ  പരിശീലനങ്ങളിലേക്കു അപേഷിക്കുന്നവർക്കു കോഴിക്കോട് ജില്ലയിൽ വടകരയിൽ പ്രവേശന നടപടികൾ പൂർത്തീകരിക്കുവാൻ അവസരം. അപേഷിക്കുവാൻ  ആഗ്രഹിക്കുന്നവർ ഫെബ്രുവരി ഒമ്പതിന് വടകര പുതിയ സ്റ്റാൻഡിനു സമീപത്തുള്ള (നാരായണ നഗർ ) റോയൽ ഓഡിറ്റോറിയത്തിൽ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി എത്തിച്ചേരണം. ദേശീയ നൈപുണ്യ  വികസന കോർപ്പറേഷൻ  സർട്ടിഫിക്കറ്റ്  ആണ്  പരിശീലനത്തിൽ പങ്കെടുത്തു വിജയിക്കുന്നവർക്ക്  ലഭിക്കുക. ദേശീയ നൈപുണ്യ യോഗ്യത ചട്ടക്കൂട്  പ്രകാരമുള്ള  ഫീസ്  ഈടാക്കും. ഫോൺ :  8078980000 www.iiic.ac.in

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂരിൽ ഫെബ്രുവരി 24 ന് നടത്തുന്ന ‘മുഖാമുഖം’ എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി 15 പട്ടികവർഗ്ഗ പ്രതിനിധികളെയും അനുഗമിക്കുന്ന മൂന്ന് ജീവനക്കാരെയും ഫെബ്രുവരി 24ന് രാവിലെ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നിന്നും കയറ്റി കണ്ണൂരിൽ എത്തിക്കുന്നതിനും തുടർന്ന് പരിപാടി പൂർത്തിയായതിനു ശേഷം അന്നേ ദിവസം  തിരികെ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ എത്തിക്കുന്നതിനുമായി സർക്കാർ നിബന്ധനകൾ പാലിച്ചു കൊണ്ടുള്ള ബസ്സ് (24 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ളത്) വാടകക്ക് ലഭ്യമാക്കുന്നതിനു തയ്യാറുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നു മത്സര സ്വഭാവമുള്ളതും മുദ്രവച്ചതുമായ ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി : ഫെബ്രുവരി 15 വൈകീട്ട് നാല് മണി. അന്നേ ദിവസം വൈകീട്ട് 4.30ന് തുറക്കുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close