Kozhikode

മിനി മാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു

ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ എംഎൽഎ  ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. പാറക്കണ്ടി, വെസ്റ്റ് പാഴൂർ, അരയങ്കോട് എന്നിവിടങ്ങളിൽ സ്ഥാപിച്ച ലൈറ്റുകളാണ് മിഴിതുറന്നത്.  
    
എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കുന്ദമംഗലം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 21 ലൈറ്റുകളാണ് സ്ഥാപിച്ചത്. ഈ പദ്ധതി നടപ്പിലാക്കുന്നതിന് 29.6 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
    
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഓളിക്കൽ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീന മാണ്ടിക്കാവിൽ, വാർഡ് മെമ്പർ കെ എ റഫീഖ് , രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close