Kozhikode

കോഴിക്കോട് അറിയിപ്പുകൾ 

ഭിന്നശേഷിക്കാർക്ക് സൗജന്യ കമ്പ്യൂട്ടർ കോഴ്‌സുകൾ

സാമൂഹ്യനീതി വകുപ്പിന് കീഴിൽ കോഴിക്കോട് മായനാട് ഗവ. ഭിന്നശേഷി തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഭിന്നശേഷിയുള്ളവർക്കായി ആരംഭിക്കുന്ന സൗജന്യ കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസിഎ, യോഗ്യത: പ്ലസ് ടു,  വേഡ് പ്രോസസിംഗ്, ഡാറ്റ എൻട്രി ആൻഡ്  ഡി ടി പി, യോഗ്യത: എസ് എസ് എൽ സി എന്നിവയാണ് ഒരു വർഷ കോഴ്‌സുകൾ. 40 ശതമാനത്തിൽ കുറയാത്ത അസ്ഥി/കേൾവി/സംസാര പരിമിതിയുള്ളവർക്ക് അപേക്ഷിക്കാം.  പ്രായപരിധി 30 വയസ്സ്. സ്വയം തയ്യാറാക്കിയ അപേക്ഷകൾ ഒക്ടോബർ 31നകം സൂപ്പർവൈസർ, ഗവ ഭിന്നശേഷി തൊഴിൽ പരിശീലന കേന്ദ്രം മായനാട്, കോഴിക്കോട് എന്ന വിലാസത്തിലോ vtckkd@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയക്കാം. ഫോൺ: 0495-2351403

അംശദായം: കുടിശ്ശിക തീർക്കാം

കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ അംശദയം അടക്കുന്നതിൽ വീഴ്ച വരുത്തിയ അംഗങ്ങൾക്ക്  നവംബർ 30ന് മുൻപായി കുടിശ്ശിക അടച്ചു തീർക്കാൻ ഒരവസരം കൂടി. അല്ലാത്ത പക്ഷം അംഗത്വം റദ്ദാക്കുമെന്ന് ക്ഷേമനിധി ബോർഡ് ചെയർമാൻ അറിയിച്ചു. തിരുവനന്തപുരത്തെ ഓഫീസിൽ നേരിട്ടോ ക്ഷേമനിധി ബോർഡിന്റെ www.cwb.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺ ലൈൻ മുഖേനയോ ഗൂഗിൾ പേ സംവിധാനം വഴിയോ (ഗൂഗിൾ പേ നമ്പർ . 9037044087)  വഴിയോ തുക ഒടുക്കേണ്ടതും അടച്ച വിവരം മേൽ നമ്പറിലേക്ക് വാട്ട്‌സ്ാപ്പ് വഴി അയച്ചു കൊടുക്കേണ്ടതുമാണ്. ഈ അവസരം ഉപയോഗപ്പെടുത്തേണ്ടതാണെന്ന് ഫോക് ലോർ അക്കാദമി സെക്രട്ടറി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close