Kozhikode

ശുചിത്വ സന്ദേശയാത്ര സംഘടിപ്പിച്ചു 

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി  ശുചിത്വ സന്ദേശങ്ങൾ കുട്ടികൾ തന്നെ പൊതുജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടി നഗരസഭ പരിധിയിലെ വിവിധ സ്കൂളുകളിലെ കുട്ടികളെ ഗ്രീൻ അംബാസിഡർമാരാക്കിക്കൊണ്ട്  ശുചിത്വ സന്ദേശയാത്ര സംഘടിപ്പിച്ചു. 
യാത്ര വടകര പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭ ചെയർപേഴ്സൺ  കെ പി ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു. 

തുടർന്ന് കുരിയാടി,താഴയങ്ങാടി കുടുംബാരോഗ്യകേന്ദ്രം,  പാക്കയിൽ, അങ്ങാടി താഴ,പണിക്കോട്ടി  ജെ.എൻ.എം ഹൈസ്കൂൾ, കരിമ്പനപ്പാലം, മേപ്പയിൽ, സംസ്‌കൃതം ഹൈസ്കൂൾ, ഗവൺമെൻറ് ആശുപത്രി പുതിയ ബസ് സ്റ്റാന്‍റ് പരിസരം, പുത്തൂർ, അറക്കിലാട്, കൈരളി വായനശാല,  പുതിയ സ്റ്റാന്റ് എന്നീ കേന്ദ്രങ്ങളിൽ  ശുചിത്വ സന്ദേശയാത്ര നടത്തി.

 മുഴുവൻ വീടുകളിൽ നിന്നും കടകളിൽ നിന്നും ഹരിത കർമ്മ സേനയ്ക്ക് എല്ലാ മാസവും അജൈവമാലിന്യങ്ങൾ കൈമാറുക; വിവാഹം മരണാനന്തര ചടങ്ങുകൾ, സമ്മേളനങ്ങൾ തുടങ്ങിയ പൊതു ചടങ്ങുകളിൽ പ്ലാസ്റ്റിക് കപ്പുകൾ ഉപയോഗിക്കാതിരിക്കുക; മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ വലിച്ചെറിയാതിരിക്കുക തുടങ്ങിയ സന്ദേശങ്ങളാണ്  വിദ്യാർത്ഥികൾ മുന്നോട്ടുവയ്ക്കുന്നത്.

 വിവിധകേന്ദ്രങ്ങളിൽ വിശാൽ വിജിത്,എസ്. ഇതൾ (എസ്. ജി.എം. എം എസ്. ബി),  ശ്രീഹരി (ബി. ഇ.എം ), ഹർമ്യ,ജയൻ (ജെ. എൻ. എം ), ഗൗതം കൃഷ്ണ (സംസ്കൃതം ഹൈസ്കൂൾ ) എന്നിവർ സംസാരിച്ചു.  നഗരസഭാ വൈസ് ചെയർമാൻ പി.സജീവ് കുമാർ, എൻ.കെ.പ്രഭാകരൻ, എ.പി.പ്രജിത, പി.കെ.സതീശൻ, വി.കെ.അസീസ് മാസ്റ്റർ, സിന്ധുപ്രേമൻ, സുരക്ഷിത, നളിനാക്ഷൻ.എൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ശശിധരൻ, വിജിഷ ഗോപലൻ, മാലിന്യ മുക്തം നവ കേരളം ജില്ല കോർഡിനേറ്റർ മണലിൽ മോഹനൻ, ശുചിത്വമിഷൻ യങ് പ്രൊഫഷണൽ ജൂനിയ. പി എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close