Kozhikode

അറിയിപ്പുകൾ

ഗതാഗതം നിയന്ത്രിക്കും 

കല്ലേരി ചെട്ടിക്കടവ് പാലം പുനർ നിർമ്മിക്കുന്നതിന് വേണ്ടി കല്ലേരി ചെട്ടിക്കടവ്-വെളളന്നൂർ റോഡിലൂടെയുള്ള ഗതാഗതം ജനുവരി 24 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ഇത് വഴി ചെട്ടിടക്കടവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുഴാപ്പാലം-കണ്ണിപ്പറമ്പ കുറ്റിക്കടവ്-ചെട്ടിക്കടവ് വഴി പോകേണ്ടതും, വെള്ളന്നൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കുറ്റിക്കടവ്-കണ്ണിപ്പറമ്പ് മുഴാപ്പാലം വെള്ളന്നൂർ വഴി പോകേണ്ടതുമാണ്. 

നിയമനം നടത്തുന്നു

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് 70000 /- രൂപ മൊത്തം ശമ്പളത്തിൽ പരമാവധി ഒരു വർഷത്തേക്ക് ഒരു അസിസ്റ്റന്റ് പ്രൊഫസറെയും സീനിയർ റസിഡന്റിനെയും കരാർ
അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള  ഉദ്യോഗാർത്ഥികൾ യോഗ്യതകളും വയസ്സ്, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവയും സഹിതം പ്രിൻസിപ്പൽ ഓഫീസിൽ ജനുവരി 29ന് രാവിലെ 11 മണിക്ക് ഹാജരാകണം. ഫോൺ  :0495 2350205. www.govtmedicalcollegekozhikode.ac.in  

എംബ്രയോളജിസ്റ്റ് ഒഴിവ്  

ഗവ. മഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച് ഡി എസിന് കീഴിൽ എംബ്രയോളജിസ്റ്റിന്റെ ഒഴിവിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 25ന് രാവിലെ 11 മണിക്ക് എംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.

ക്യാമ്പ് സിറ്റിംഗ് 

കോഴിക്കോട് ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസർ സതീഷ്കുമാർ എ ജി (ജില്ലാ ജഡ്ജ്) ഫെബ്രുവരി മാസം 23ന് പാലക്കാട് ആർ ഡി ഒ കോടതി ഹാളിൽ തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിംഗിൽ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യുന്നതാണ്.

ഇൻറർവ്യൂ

ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ്സ് വകുപ്പിലെ ഉത്തര മേഖലയിൽ പെടുന്ന കോഴിക്കോട് ജില്ലയിലെ ഇ എസ് ഐ ആശുപത്രി / ഡിസ്പെൻസറിയിലേക്ക് അസ്സിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഒഴിവുകൾ താൽക്കാലികമായി നികത്തുന്നതിനായി ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ  ഫെബ്രുവരി ഒന്നിന്  രാവിലെ 11 മണി മുതൽ ഒരു മണി വരെ ഡോക്ടർമാരുടെ ഇൻറർവ്യൂ നടത്തുന്നു. താത്പര്യമുള്ള ഡോക്ടർമാർ ജനന തിയ്യതി, വിദ്യാഭ്യാസ യോഗ്യത , ടി സി എം സി രജിസ്ട്രേഷൻ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, സമുദായ സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പും സഹിതം നേരിട്ട് ഹാജരാകണമെന്ന് ഉത്തര മേഖല ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ : 0495 2322339 

അസിസ്റ്റന്റ് ഗ്രേഡ് 1 ഒഴിവ്

കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്പ്മെന്റിന്റെ എവിക്ടീസിന് സംവരണം ചെയ്യപ്പെട്ട അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിൽ  അഞ്ച് താത്കാലിക ഒഴിവുകൾ നിലവിലുണ്ട്. സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്പ്മെന്റ് സ്ഥാപിക്കുന്നതിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരും 27/07/83 ലെ സർക്കാർ ഉത്തരവു പ്രകാരം അർഹരായവരുമായ ഉദ്യോഗാർത്ഥികൾ ഇത് സംബന്ധിച്ച് റവന്യൂ അധികാരിയിൽ നിന്നുള്ള സാക്ഷ്യ പത്രവും പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സഹിതം 
ജനുവരി 30നകം റീജ്യണൽ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകേണ്ടതാണ്.

ടെണ്ടർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കൊടുവള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കൊടുവള്ളി ശിശു വികസന പദ്ധതി ഓഫീസിലേക്ക് 2023  – 2024 വർഷത്തെ അങ്കണവാടി പ്രീ സ്കൂൾ എജ്യുക്കേഷൻ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ഒരങ്കണവാടിക്ക് 3000/- രൂപ നിരക്കിൽ 152  അങ്കണവാടികൾക്കാണ് സാധനങ്ങൾ വിതരണം ചെയ്യേണ്ടത്. ടെണ്ടർ  സമർപ്പിക്കേണ്ട അവസാന തിയ്യതി : ഫെബ്രുവരി ഏഴ് ഉച്ചക്ക് ഒരു മണി. അന്നേ ദിവസം ഉച്ചക്ക് രണ്ട് മണിക്ക് ടെണ്ടറുകൾ തുറക്കുന്നതാണ്.  ഫോൺ : 04952211525, 7012870495 

കുടിശ്ശിക അടച്ച് അംഗത്വം പുതുക്കാം 

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, അംശാദായം അടക്കുന്നതിന്ന് 24 മാസത്തിലധികം വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെട്ട 60 വയസ്സ് പൂർത്തിയാവാത്ത അംഗങ്ങൾക്ക് കാലപരിധിയില്ലാതെ അംശാദായ കുടിശ്ശിക പിഴസഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിന്ന് ജനുവരി 31  വരെ സമയം അനുവദിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കുടിശ്ശിക വരുത്തിയ ഓരോ വർഷത്തിനും  പത്ത് രൂപ  നിരക്കിൽ പിഴ ഈടാക്കുന്നതാണ്. കുടിശ്ശിക അടക്കുന്ന തൊഴിലാളികളുടെ ആധാർ കാർഡിൻറെ പകർപ്പ് , ബാങ്ക് പാസ് ബുക്ക് പകർപ്പ്, ഫോൺ നമ്പർ എന്നിവ ഹാജരാക്കേണ്ടതാണ്. കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2023 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിക്കുന്ന അവസാന തിയ്യതിയും ജനുവരി 31 ആണ്. 0495 – 2384006 

വാക്ക്-ഇൻ-ഇൻറർവ്യൂ

നാഷണൽ ആയുഷ് മിഷൻ കോഴിക്കോട് ജില്ല  കരാർ അടിസ്ഥാനത്തിൽ ആയുർവേദ തെറാപ്പിസ്റ്റ്  (പുരുഷൻ) തസ്തികയിലേക്ക് ഫെബ്രുവരി രണ്ടിന് രാവിലെ 10.30ന് വാക്ക്-ഇൻ-ഇൻറർവ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നാഷണൽ  ആയുഷ് മിഷൻറെ കോഴിക്കോട് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.ഫോൺ- 0495-2923213 

റീ ക്വട്ടേഷൻ ക്ഷണിച്ചു 

വനിത ശിശു വികസന വകുപ്പിൻറെയും സ്റ്റേറ്റ് നിർഭയ സെല്ലിന്റെയും ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കുന്ന ധീര 1 പദ്ധതിയിലേക്ക് 10 മുതൽ 15 വയസ്സ് വരെയുള്ള തിരഞ്ഞെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 300 പെൺകുട്ടികൾക്ക് സെൽഫ് ഡിഫെൻസ് പരിശീലനം നൽകുന്നതിന് ആവശ്യമായ ടി ഷർട്ട് ലഭ്യമാക്കുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് മത്സര സ്വഭാവമുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ  സമർപ്പിക്കേണ്ട അവസാന തിയ്യതി : ജനുവരി 29 ഉച്ചക്ക് മൂന്ന് മണി. അന്നേ ദിവസം ഉച്ചക്ക് 3.30ന് ക്വട്ടേഷനുകൾ തുറക്കുന്നതാണ്. ഫോൺ : 0495 2378920     

ദർഘാസ് ക്ഷണിച്ചു.

കോഴിക്കോട് അർബൻ 1 ഐ.സി.ഡി.എസ് കാര്യാലയത്തിനു കീഴിലുള്ള 133 അങ്കണവാടികളിലേക്ക് അങ്കണവാടി പ്രീ സ്കൂൾ കിറ്റ് വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. അടങ്കൽ തുക 3,99,000/- രൂപ. ടെണ്ടർ ഫോറം വിതരണം ചെയ്യുന്ന അവസാന തിയ്യതി ഫെബ്രുവരി മൂന്ന്  ഉച്ചക്ക് ശേഷം ഒരു മണി വരെ. ഫോൺ : 0495 2702523/ 8547233753

ക്വട്ടേഷനുകൾ ക്ഷണിച്ചു

വടകര ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിലെ ജി.ഐ.എഫ്.ഡി സെന്ററിലേക്ക് യു.പി.എസ്,ബാറ്ററി എന്നിവ ബൈ ബാക്ക് സ്കീമിൽ വാങ്ങുന്നതിലേക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 25 രാവിലെ 11 മണി. അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് ക്വട്ടേഷനുകൾ  തുറക്കുന്നതാണ്. ഫോൺ : 0496 2523140 .

വാക്ക്  ഇൻ  ഇന്റർവ്യൂ

കേരളസംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോഴിക്കോട് മേഖല കാര്യാലയത്തിന് കീഴിലെ മേഖലാ ലബോറട്ടറിയിലേക്ക് പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസുമാരെ തെരഞ്ഞെടുക്കുന്നു. മുൻപ് ബോർഡിൽ അപ്രന്റീസ് പരിശീലനം നേടിയവർ അപേക്ഷിക്കേണ്ടതില്ല. ഫെബ്രുവരി അഞ്ചിന് രാവിലെ 10 മണി മുതൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി അസൽ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് (സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടെ),ആറ് മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കോഴിക്കോട് മേഖലാ കാര്യാലയത്തിൽ നേരിട്ട് ഹാജരാവേണ്ടതാണ്. ഫോൺ : 0495 2300744 

പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു 

കോഴിക്കോട് ജില്ല, കോഴിക്കോട് താലൂക്ക് ശ്രീ. മണ്ണൂർ മഹാ ശിവ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക്  നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 24 വൈകീട്ട് അഞ്ച് മണിക്ക് മുൻപായി മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കേണ്ടതാണ്. അപേക്ഷാ ഫോറത്തിനും മറ്റ് വിശദ വിവരങ്ങൾക്കുമായി വകുപ്പിന്റെ കോഴിക്കോട് ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. അപേക്ഷാഫോറം മലബാർ ദേവസ്വം ബോർഡിന്റെ www.malabardevaswom.kerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്. 0495 2374547 

പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു 

കോഴിക്കോട് ജില്ല, കോഴിക്കോട് താലൂക്ക് ശ്രീ. പരിഹാരപുരം ക്ഷേത്രത്തിലെ  പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക്  നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 24 വൈകീട്ട് അഞ്ച് മണിക്ക് മുൻപായി മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കേണ്ടതാണ്. അപേക്ഷാ ഫോറത്തിനും മറ്റ് വിശദ വിവരങ്ങൾക്കുമായി വകുപ്പിന്റെ കോഴിക്കോട് ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. അപേക്ഷാഫോറം മലബാർ ദേവസ്വം ബോർഡിന്റെ www.malabardevaswom.kerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്. 0495 2374547 

ഇ – ലേലം ചെയ്യുന്നു   

കോഴിക്കോട് സിറ്റിയിലെ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിസരത്തും, കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിസരത്തും സ്റ്റേഷൻ ഹൗസ്‌  ഓഫീസറുടെ ഉത്തരവാദിത്വത്തിൽ സൂക്ഷിച്ചു വരുന്ന അവകാശികൾ ഇല്ലാത്തതും നിലവിൽ അന്വേഷണം അവസ്ഥയിലോ കോടതി വിചാരണയിലോ/പരിഗണനയിലോ ഇല്ലാത്തതുമായ ഏഴു വാഹനങ്ങൾ  അവകാശികൾ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് എം എസ് ടി സി ലിമിറ്റഡിന്റെ വെബ്സൈറ്റ് ആയ www.mstcecommerce.com ലൂടെ  ജനുവരി 31 രാവിലെ 11  മണി മുതൽ 03:30 വരെ ഓൺലൈനായി  വില്പന നടത്തുന്നു.  ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് പ്രസ്തുത വെബ്സൈറ്റിൽ എം എസ് ടി സി ലിമിറ്റഡിന്റെ  നിബന്ധനകൾക്ക് വിധേയമായി ബയ്യർ ആയി പേര് രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ഫോൺ : 0495 2722673

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close