JOB NEWSKozhikode

ഹോംനഴ്‌സിംഗ് പൂൾ: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 2023-24 വർഷത്തെ സമഗ്ര ജൻഡർ വികസന പ്രോജക്ടിന്റെ ഭാഗമായി ആരംഭിക്കുന്ന ഹോംനഴ്‌സിംഗ് പൂളിൽ പ്രവർത്തിക്കാൻ താത്പര്യമുള്ള വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

25നും 45 നും ഇടയിൽ പ്രായമുള്ള, എസ്എസ്എൽസി പാസായവരും പൂർണ ശാരീരിക ക്ഷമത ഉള്ളവരുമായിരിക്കണം അപേക്ഷകർ. വിധവകൾ, ഭർത്താവ് ഉപേക്ഷിച്ചവർ, അവിവാഹിത സ്ത്രീകൾ എന്നിവർക്കും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന.

അപേക്ഷ ഒക്ടോബർ 10ന് വൈകീട്ട് മണിക്ക് മുമ്പായി കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ ശിശുവികസന ഓഫീസിൽ എത്തിക്കണം.

ഫോൺ: 0495 2370225. ഇ-മെയിൽ dwcdokkd@gmail.com

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close