Kozhikode

അറിയിപ്പുകൾ 

സിറ്റിംഗ് ഏഴിന്

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് കോഴിക്കോട് ജില്ലാ ഓഫീസിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലുൾപ്പെട്ടിട്ടുളള അംഗങ്ങളിൽ നിന്നും അംശാദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനുമായി മാർച്ച് ഏഴിന് രാവിലെ 10 മണി മുതൽ ഉച്ച രണ്ട് മണി വരെ ചാത്തമംഗലം പഞ്ചായത്ത് ഓഫീസിൽ സിറ്റിംഗ് നടത്തുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.  അംശാദായം അടക്കാനെത്തുന്നവർ ആധാറിന്റെയും ബാങ്ക് പാസ്ബുക്കിന്റെയും പകർപ്പ് കൊണ്ട് വരണം. ഫോൺ ; 0495 2384006.

അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2023-24 സാമ്പത്തിക വർഷത്തെ അക്കൌണ്ട്സ് സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് ചെയ്യുന്നതിന് ചാർട്ടേഡ് അക്കൌണ്ടന്റിനെ തെരഞ്ഞെടുക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കി വരുന്ന പദ്ധതികൾ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് ചെയ്ത് മുൻപരിചയമുളള അംഗീകൃത ചാർട്ടേർഡ് അക്കൌണ്ടന്റുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാർച്ച് 18ന് വൈകുന്നേരം മൂന്ന് മണിക്കുളളിൽ കോഴിക്കോട് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ ലഭിക്കേണ്ടതാണ്.  ഫോൺ : 0495 2377188.

റീ ടെണ്ടർ ക്ഷണിച്ചു

കോഴിക്കോട് ഡിടിപിസിക്ക് കീഴിൽ വിവിധ പ്രവർത്തികൾ കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്തു നടത്തുന്നതിന്റെ റീ ടെണ്ടർ ക്ഷണിച്ചു.
ടെണ്ടർ ഫോം സ്വീകരിക്കുന്ന അവസാന തിയ്യതി: മാർച്ച് 14ന് ഉച്ചക്ക് ഒരുമണി വരെ. അന്നേ ദിവസം ഉച്ചകഴിഞ്ഞു മൂന്നിന് ടെണ്ടറുകൾ തുറക്കുന്നതാണ്.  ഫോൺ : 0495-2720012  www.dtpckozhikode.com  

അദാലത്ത് 26 ന്

പുതുക്കിയ ലാന്റ് അലോട്ട്‌മെന്റ് റൂൾ 2023 ആയി ബന്ധപ്പെട്ട് വ്യവസായ ഭൂമിയിലെ സംരംഭകർക്ക് നിലവിലുളള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി മാർച്ച് 26 ന് രാവിലെ 11.30 മണിക്ക് കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ ചേമ്പറിൽ അദാലത്ത് നടത്തുമെന്ന് ജനറൽ മാനേജർ അറിയിച്ചു.  അദാലത്തിലേക്ക് പരിഗണിക്കേണ്ട പൂർണ്ണ വിവരങ്ങൾ അടങ്ങിയ അപേക്ഷകൾ മാർച്ച് 20ന് വൈകീട്ട് അഞ്ച് മണിക്കകം ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ മുമ്പാകെ സമർപ്പിക്കണം.

ബിസിൽ  ട്രെയിനിംഗ് ഡിവിഷനിൽ ട്രെയിനിംഗ് കോഴ്‌സുകൾ – അപേക്ഷ ക്ഷണിച്ചു

കേന്ദ്ര  സർക്കാർ   സംരംഭമായ   ബിസിൽ  ട്രെയിനിംഗ് ഡിവിഷൻ മാർച്ചിൽ ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം , ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സ്സറി   ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് ഡിഗ്രി/പ്ലസ്ടു/ എസ്.എസ്.എൽ.സി യോഗ്യതയുള്ള വനിതകളിൽ നിന്നും  അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്   : 7994449314.

പശു വളർത്തൽ  പരിശീലനം 11ന്

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ മാർച്ച് 11ന്  രാവിലെ 10  മുതൽ രണ്ടു ദിവസത്തെ പശു വളർത്തൽ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവർ 0491 2815454, 9188522713 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് അസി. ഡയറക്ടർ അറിയിച്ചു. ആധാർ കാർഡിന്റെ  കോപ്പി കൊണ്ടുവരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close