Kozhikode

അറിയിപ്പുകൾ 

കൂടിക്കാഴ്ച 

നാഷണൽ ആയുഷ് മിഷൻ കോഴിക്കോട് ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ  കുക്ക്  തസ്തികയിലേക്ക്  മാർച്ച് 25ന്  ഉച്ചയ്ക്ക് 1.30 ന്    കൂടികാഴ്ച നടത്തുന്നു. യോഗ്യത – എസ്.എസ്.എൽ.സി പാസ്സ്, ഏകീകൃത ശമ്പളം-10,500/, പ്രായ പരിധി- 2024 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നാഷണൽ  ആയുഷ് മിഷന്റെ  കോഴിക്കോട് ഓഫീസിൽ എത്തിച്ചേരണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. .ഫോൺ- 0495-2923213, www.nam.kerala.gov.in

ക്യാമ്പ് സിറ്റിംഗ് 

കോഴിക്കോട് ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസർ സതീഷ്‌കുമാർ എ.ജി (ജില്ലാ ജഡ്ജ്) ഏപ്രിൽ 19 ന് രാവിലെ 11 മണിക്ക് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ തൊഴിൽതർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിംഗിൽ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യുന്നതാണെന്ന്  ലേബർ കോടതി സെക്രട്ടറി അറിയിച്ചു. 

സാനിറ്റേഷൻ വർക്കർ ഒഴിവ്

നാഷണൽ ആയുഷ് മിഷൻ കോഴിക്കോട് ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ  സാനിറ്റേഷൻ വർക്കർ  തസ്തികയിലേക്ക് മാർച്ച് 25ന്  രാവിലെ 10ന്  കൂടികാഴ്ച നടത്തുന്നു. യോഗ്യത : ഏഴാം ക്ലാസ്സ് പാസായിരിക്കണം. ഏകീകൃത ശമ്പളം-11025 രൂപ. പ്രായ പരിധി- 2024 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. താത്പര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാഷണൽ  ആയുഷ് മിഷന്റെ  കോഴിക്കോട് ഓഫീസിൽ എത്തിച്ചേരണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. .ഫോൺ- 0495-2923213

സെക്യൂരിറ്റി നിയമനം                                             
                                                   
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ 690  രൂപ ദിവസവേതനാടിസ്ഥാനത്തിൽ ഒരു  വർഷത്തേയ്ക്ക് അരോഗദൃഢഗാത്രരായ വിമുക്ത ഭടൻമാരെ താൽകാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. പ്രായപരിധി 57 വയസ്സിന് താഴെ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 18ന് രാവിലെ 10 മണിക്ക് അസൽ രേഖകൾ സഹിതം എച്ച്.ഡി.എസ് ഓഫീസിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ -0495 2355900.

സൗജന്യ ലാപ്‌ടോപ്പ് വിതരണം :  അപേക്ഷ 30 വരെ സ്വീകരിക്കും

2023-24 അധ്യയന വർഷത്തിൽ പൊതു പ്രവേശന പരീക്ഷയിലുടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിച്ച് കൊണ്ടിരിക്കുന്ന കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 30 വരെ ദീർഘിപ്പിച്ചു.  അപേക്ഷ ഫോമും വിശദവിവരങ്ങളും ജില്ലാ ഓഫീസുകളിൽ നിന്നും ബോർഡിന്റെ ഔദ്യോഗിക വെബ് സൈറ്റായ  kmtwwfb.org യിലും ലഭ്യമാണ്.  അതോടൊപ്പം കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ  അംഗങ്ങളായ തൊഴിലാളികൾക്ക് മാർച്ച് 30 വരെ കുടിശ്ശിക ഒടുക്കാമെന്നും പ്രസ്തുത അവസരം ഏവരും പ്രയോജനപ്പെടുത്തണമെന്നും ചെയർമാൻ കെ കെ ദിവാകരൻ അറിയിച്ചു.

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
 
കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് II (പട്ടികവർഗ്ഗക്കാർക്ക് മാത്രമായുളള പ്രത്യേക നിയമനം) (കാറ്റഗറി നമ്പർ: 103/2023)   തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി  ഓഫീസർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close