Kozhikode

സംഘാടക സമിതി രൂപീകരിച്ചു; എലത്തൂർ മണ്ഡലത്തിൽ നവകേരള സദസ്സ് നവംബർ 25 ന്

നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന എലത്തൂർ മണ്ഡലതല നവകേരള സദസ്സ് നവംബർ 25 ന് വൈകുന്നേരം 4.30 ന് നടക്കും. ഇതിനായി സംഘാടക സമിതി രൂപീകരിച്ചു. നന്മണ്ട ഗ്രാമപഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം  വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ അതിശക്തമായ മുന്നേറ്റത്തിനാണ് നവകേരള സദസ്സ് വഴിയൊരുക്കുക എന്ന അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ മുഴുവൻ മേഖലയിലെയും ആളുകളുടെ പരിപൂർണ്ണ പിന്തുണ പരിപാടിക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

 വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ചെയർമാനാനും നവകേരള മിഷൻ ജില്ലാ കോഡിനേറ്റർ പി പി പ്രസാദ് ജനറൽ കൺവീനറുമായ 1001 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്. ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, കൗൺസിലർമാർ, രാഷ്ട്രീയ- സാമൂഹിക – സാംസ്കാരിക രംഗത്തെ പ്രതിനിധികൾ എന്നിവർ വൈസ് ചെയർമാൻമാരാണ്. ഇതോടൊപ്പം ഉപസമിതികളും രൂപീകരിച്ചു.

വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എം.വിനോദ് വർക്കിംഗ് കൺവീനറും ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സർക്കാർ സ്ഥാപനങ്ങളിലെ ഓഫീസ് മേധാവികൾ, എലത്തൂർ, ചേവായൂർ, കാക്കൂർ, ബാലുശ്ശേരി, അത്തോളി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ എന്നിവർ കൺവീനർമാരും ആണ്. നന്മണ്ട ജോയിന്റ് ആർടിഒ പി രാജേഷാണ് ട്രഷറർ.

 സംഘാടക സമിതി രൂപീകരണ യോഗത്തിൽ  ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ടി പ്രമീള, സി. എം ഷാജി, കെ. പി ഷീബ, ജില്ലാ – ബ്ലോക്ക്‌ – ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close