Kozhikode

കോഴിക്കോട് അറിയിപ്പുകൾ 

ട്രെയിനി  പ്രോഗ്രാം 

കോഴിക്കോട് സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റിൽ ട്രെയിനികളായി ലാബ് അറ്റൻഡർമാരെ ആറു  മാസത്തേയ്ക്ക് നിയമിക്കുന്നു. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളോജി  നടത്തുന്ന ഡിപ്ലോമ പ്രോഗ്രാം കോഴിക്കോട് സ്‌റ്റേറ്റ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റിൽ നിന്നും പാസ്സായവർക്കുള്ളതാണ്  ഈ  പ്രോഗ്രാം. പതിനായിരം രൂപ പ്രതിമാസ സ്റ്റൈപെൻഡ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള താത്‌പര്യമുള്ളവർ നവംബർ പത്താം തിയ്യതിക്ക് മുൻപായി പ്രിൻസിപ്പൽ മുൻപാകെ അപേക്ഷ സമർപ്പിക്കണം. ഫോൺ : 0495 2385861 

റാങ്ക് പട്ടിക റദ്ദാക്കി
 
കോഴിക്കോട് ജില്ലയിൽ എൻ.സി.സി/സൈനിക ക്ഷേമ വകുപ്പിൽ എൽ.ഡി ക്ലാർക്ക് (വിമുക്ത ഭടന്മാർക്ക് മാത്രം) എൻസിഎ – എസ് സി സിസി  (കാറ്റഗറി നമ്പർ: 243/2017) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 01.07.2020 തിയ്യതിയിൽ നിലവിൽ വന്ന 205/2020/ഡിഒഡി നമ്പർ റാങ്ക് പട്ടികയിൽ നിന്നും നിയമന ശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർതഥി 16.09.2020 തിയ്യതിയിൽ ജോലിയിൽ പ്രവേശിച്ചതിനാൽ 17.09.2020 പൂർവ്വാഹ്നം മുതൽ നിലവിലില്ലാത്തവിധം റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. ഫോൺ : 0495 2371971 

സർട്ടിഫിക്കറ്റ് ഹാജരാക്കണം 

കേരള നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും വിവിധ പെൻഷനുകൾ ലഭിച്ചു കൊണ്ടിരിക്കുന്നവർ ഗസറ്റഡ് ഓഫീസറോ, മെഡിക്കൽ ഓഫീസറോ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ്  ഡിസംബർ 31 വരെ ജില്ലാ ഓഫീസിൽ ഹാജരാക്കേണ്ടതാണെന്നും സാന്ത്വന ധനസഹായം ലഭിക്കുന്നവർ (മൈനർമാരായ കുട്ടികൾ ഒഴികെയുള്ളവർ) പുനർ വിവാഹം ചെയ്തിട്ടില്ലായെന്ന സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണെന്ന് കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0495 2365553 

ക്ഷീരസംഘം സെക്രട്ടറിമാർക്കുള്ള പരിശീലനപരിപാടി

ബേപ്പൂർ നടുവട്ടത്ത് സ്ഥിതി ചെയ്യുന്ന ക്ഷീരപരിശീലന കേന്ദ്രത്തിൽ വെച്ച് നവംബർ എട്ട് മുതൽ പത്ത് വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം സെക്രട്ടറിമാർക്ക് പരിശീലന പരിപാടി നടത്തുന്നു. രജിസ്ട്രേഷൻ ഫീസ് 20 രൂപ. ആധാർ കാർഡിന്റെ പകർപ്പ് പരിശീലന സമയത്ത് ഹാജരാക്കേണ്ടതാണ്. താത്പര്യമുള്ളവർ നവംബർ ആറിന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി 0495-2414579 എന്ന ഫോൺ നമ്പർ മുഖാന്തരമോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യേണ്ടതും കൺഫർമേഷൻ ലഭിച്ചവരെ മാത്രം പരിശീലനത്തിന് പങ്കെടുപ്പിക്കുന്നതുമാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

സെക്യൂരിറ്റി നിയമനം

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ താമരശ്ശേരി കോരങ്ങാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ദിവസ വേതനാടിസ്ഥാനത്തിൽ വിമുക്ത ഭടന്മാരിൽ നിന്നും സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ എല്ലാ ബന്ധപ്പെട്ട രേഖകളും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി നവംബർ മൂന്നിന് രാവിലെ 10 മണിക്ക്  നടത്തുന്ന അഭിമുഖത്തിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 0495-2963244, 8547005025 

അപേക്ഷ സ്വീകരിക്കും 

‘സംരക്ഷ’ സോഫ്റ്റ് വെയറിൽ സിനിമാ ഓപ്പറേറ്റർ ലൈസൻസ് പുതുക്കുന്നതിന് താത്ക്കാലികമായി ഓഫ്ലൈനായി ജില്ലാ ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ അപേക്ഷ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു. എല്ലാ ഓപ്പറേറ്റർമാരും സംരക്ഷ’യിൽ ലൈസൻസ് രജിസ്ട്രേഷൻ നടപടി സ്വീകരിക്കേണ്ടതാണ്. 
 
അസിസ്റ്റന്റ് പ്രൊഫസർ നിയമനം 

വടകര കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഫിസിക്കൽ എഡ്യുക്കേഷൻ വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യാൻ താത്പര്യമുള്ള ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദമുള്ള (ഫിസിക്കൽ  എഡ്യുക്കേഷൻ ) ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 11ന്  രാവിലെ 10 മണിക്ക് കുറുന്തോടിയിലെ കോളേജ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0496 2536125, 2537225 

അപേക്ഷകൾ ക്ഷണിച്ചു

ആഴക്കടൽ മത്സ്യബന്ധനത്തിൽ സജീവമായി ഏർപ്പെടുന്നതും നിയമപരമായി രജിസ്ട്രേഷൻ/ ലൈസൻസുള്ളതുമായ യാനങ്ങൾ സ്വന്തമായുള്ളതും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ പരമ്പരാഗത കടൽ മത്സ്യത്തൊഴിലാളികൾക്ക്  ചൂണ്ടയും വലയും 75 ശതമാനം സബ്സിഡി നിരക്കിൽ നൽകുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി : നവംബർ 10. ഫോൺ : 0495 2383780

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close