Kozhikode

വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷാ തീയ്യതി നീട്ടി 

കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്ക് 2023-24 വർഷം ഡിഗ്രി, പ്രൊഫഷണൽ കോഴ്സുകളിലേക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജനുവരി 31 വരെ നീട്ടി. 

ക്ഷേമനിധിയിൽ അംഗത്വമെടുത്ത് 2023 31ന് രണ്ടു വർഷം പൂർത്തിയാക്കി കുടിശ്ശിക കൂടാതെ വിഹിതം അടച്ച തൊഴിലാളികളുടെ മക്കൾക്ക് ആണ് അർഹത.  

സംസ്ഥാനത്തെ ഗവൺമെൻറ് അംഗീകൃത സ്ഥാപനങ്ങളിൽ സർക്കാർ അംഗീകൃത ഫുൾടൈം കോഴ്സുകളിൽ ഡിഗ്രി, പി.ജി, പ്രൊഫഷണൽ കോഴ്സുകൾ, പോളിടെക്നിക്, എഞ്ചിനീയറിംഗ്, മെഡിസിൻ, അഗ്രികൾച്ചർ, നഴ്സിങ്ങ് പാരാമെഡിക്കൽ കോഴ്സുകളിൽ ഉപരിപഠനം നടത്തുന്നവർക്ക് അപേക്ഷിക്കാം.  

വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നൽകുന്ന അപേക്ഷാ ഫോമുകൾ ക്ഷേമനിധി ബോർഡിന്റെ എല്ലാ ഓഫീസുകളിലും ജനുവരി 31 വരെ സ്വീകരിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close