Kannur

കെ എസ് ഇ ബിയിൽ ഒറ്റത്തവണ തീർപ്പാക്കൽ

കെ എസ് ഇ ബിയിൽ വിവിധ ഉപഭോക്താക്കൾ/ സ്ഥാപനങ്ങൾ ഇതുവരെ വരുത്തിയ വൈദ്യുത ചാർജ് കുടിശ്ശിക തീർപ്പാക്കുന്നതിന് പലിശ ഇളവുകൾ നൽകി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു. കുടിശ്ശിക കാലയളവ് 15 വർഷത്തിനു മുകളിലുള്ളവർക്ക് നാല് ശതമാനവും അഞ്ച് മുതൽ 15 വർഷം വരെയുള്ളവർക്ക് അഞ്ച് ശതമാനവും രണ്ട് മുതൽ അഞ്ച് വർഷം വരെയുള്ളവർക്ക് ആറ് ശതമാനവുമാണ് പലിശ നിരക്ക്. മുതലും പലിശയും ഒന്നിച്ചടക്കുന്നവർക്ക് പലിശയിൽ വീണ്ടും രണ്ട് ശതമാനം ഇളവ് ലഭിക്കും. നിലവിൽ കോടതി കേസുകളിൽ ഉൾപ്പെട്ട ഉപഭോക്താക്കൾക്കും (വൈദ്യുതി മോഷണം ഒഴിച്ച്) കേസുകൾ പിൻവലിച്ച് ഇതിന്റെ ആനുകൂല്യം നേടാം. ഉപഭോക്താക്കൾ ബന്ധപ്പെട്ട സെക്ഷൻ ഓഫീസുമായി ബന്ധപ്പെടണം. എച്ച് ടി ഉപഭോക്താക്കൾ സ്‌ഷ്യെൽ ഓഫീസർ (റവന്യൂ) വൈദ്യുതി ഭവനം, തിരുവനന്തപുരം ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close