Kannur

പയ്യന്നൂർ താലൂക്ക് ആശുപത്രി: സോളാർ പാനലുകൾ സ്ഥാപിക്കും മന്ത്രി വീണാ ജോർജ്

പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ വൈദ്യുതി ചാർജ് പ്രശ്നം പരിഹരിക്കുന്നതിന് സോളാർ പാനലുകൾ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യം ആർദ്രം പരിപാടിയുടെ ഭാഗമായി പയ്യന്നൂർ താലൂക്ക് ആശുപത്രി സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. 
അഞ്ച് ലക്ഷം രൂപയാണ് ആശുപത്രിയുടെ പ്രതിമാസ വൈദ്യുതി ബിൽ തുക. സോളാർ പാനൽ സ്ഥാപിക്കുന്നതിനുള്ള രൂപരേഖ ഉടൻ തയ്യറാക്കി സമർപ്പിക്കാൻ ആശുപത്രി അധികൃതർക്ക് മന്ത്രി നിർദ്ദേശം നൽകി. ആശുപത്രിയിലെത്തിയ മന്ത്രി വീണാ ജോർജ് ജീവനക്കാരുമായി സംവദിച്ചു. 
പുതുതായി നിർമ്മിച്ച ആശുപത്രി കെട്ടിടത്തിനാവശ്യമായ ഫർണിച്ചറുകളും ആശുപത്രി ഉപകരണങ്ങളും രണ്ടാഴ്ചയ്ക്കകം ലഭ്യമാക്കും. ഓർത്തോ വിഭാഗം ഡോക്ടറെ നിയമിച്ചുകഴിഞ്ഞു. അനസ്തേഷ്യ വിഭാഗത്തിൽ ഡോക്ടറെ വർക്കിംഗ് അറേഞ്ച് മെൻറ് വഴി ലഭ്യമാക്കും. അത്യാവശ്യം വേണ്ട ജീവനക്കാരെ എച്ച് എം സി വഴി നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
ടി ഐ മധുസൂദനൻ എം എൽ എ, നഗരസഭാ ചെയർപേഴ്സൺ കെ വ ലളിത, വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ, ആരോഗ്യ വകുപ്പ് ഡയരക്ടർ ഡോ.കെ ജെ റീന, ഡിഎംഒ ഇന്‍ ചാര്‍ജ് ഡോ. ജീജ, ഡെപ്യൂട്ടി ഡിഎംഒ ഡോ. ലേഖ, ഡിപിഎം ഡോ. പി കെ അനില്‍കുമാര്‍, ടി ഐ മധുസൂദനന്‍ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി ലളിത, വൈസ് ചെയര്‍മാന്‍ പി വി കുഞ്ഞപ്പന്‍, ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. ടി അബ്ദുള്‍ ജലീല്‍, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.വി.സജിത, മറ്റ് ജനപ്രതിനിധികൾ, എച്ച്.എം.സി. പ്രതിനിധികള്‍, ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close