Kannur

എഴുത്തുകൂട്ടം പുസ്തകമേള  തുടങ്ങി

കണ്ണൂർ സമഗ്ര ശിക്ഷാ കേരളം കുട്ടികളുടെ സർഗാത്മക വളർച്ചക്കായി നടത്തുന്ന “ബഡ്ഡിങ്ങ് റൈറ്റേഴ്സ് ” എഴുത്തുകൂട്ടം ശിൽപശാലയുടെ ഭാഗമായി പുസ്തകമേള തുടങ്ങി. ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ കഥാകൃത്ത് ടി പി വേണുഗോപാലൻ  ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഇ സി വിനോദ് അധ്യക്ഷനായി. പ്രിൻസിപ്പാൾ പി കെ സരിത, പ്രധാനാധ്യാപിക ഇ മിനി, ബുക്ക് മാർക്ക് മാനേജർ പി കെ ജഗന്നാഥൻ, വിസ്മയ ഷാജൂ, സി വി വർഷ എന്നിവർ സംസാരിച്ചു. എഴുത്തും വായനയും പ്രോത്സാഹിപ്പിക്കാൻ ക്ലാസ്സ് തല എഴുത്തുകൂട്ടം രൂപീകരിച്ചാണ് പ്രവർത്തനം. സാഹിത്യ ചർച്ചകളും സംവാദങ്ങളും എഴുത്തുകൂട്ടം നേതൃത്വത്തിൽ നടക്കും. പദ്ധതിയുടെ ഭാഗമായി എലിമെൻ്ററി വിദ്യാലയങ്ങൾക്ക് 6000 രൂപയുടെയും സെക്കൻററി വിദ്യാലയങ്ങൾക്ക് 10000 രൂപയുടെയും പുസ്തകം വാങ്ങാൻ സമഗ്ര ശിക്ഷ സാമ്പത്തികസഹായം നൽകും. കേരള സ്റ്റേറ്റ് ബുക്ക്മാർക്കിലൂടെ വിവിധ ഏജൻസികളുടെ പുസ്തകങ്ങൾ പുസ്തകോത്സവത്തിൽ ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close