Kottayam

നവകേരള സദസ്; വൈക്കത്ത് ഹരിതചട്ട പാലനത്തിന് മുൻഗണന

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളിൽ ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ട് വൈക്കം നിയോജകമണ്ഡല അവലോകനയോഗം ചേർന്നു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സി.കെ ആശ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഹരിതനവകേരള സദസ് എന്ന ആശയം ഉൾക്കൊണ്ടു പ്രവർത്തിക്കണമെന്ന് എം.എൽ.എ നിർദേശിച്ചു. ഭക്ഷണം, കുടിവെള്ളം വിതരണസംവിധാനങ്ങളിൽ ഉൾപ്പെടെ ഹരിതചട്ടം പാലിക്കും. മാലിന്യ നീക്കത്തിന് ഹരിതകർമ്മസേനയെ നിയോഗിക്കും.
 പ്രചരണത്തിനായി സോഷ്യൽ മീഡിയ കാമ്പയിനുകൾ ശക്തമാക്കും. ഡിസംബർ 12,13 തീയതികളിൽ എല്ലാ പഞ്ചായത്ത് –  താലൂക്ക്തലങ്ങളിൽ മൈക്ക് അനൗൺസ്മെന്റുകൾ നടത്തും. നവകേരള സദസുമായി ബന്ധപ്പെട്ട് ഒരു വാർഡിൽ ഒരു പ്രചരണ ബോർഡെങ്കിലും സ്ഥാപിക്കണമെന്നും യോഗത്തിൽ നിർദേശിച്ചു. മണ്ഡലത്തിലെ ബൂത്തുതല കൺവൻഷനുകൾ നവംബർ 17 നകവും വീട്ടുമുറ്റസദസ് 20നകവും അടിയന്തരമായി പൂർത്തിയാക്കണമെന്നും എം.എൽ.എ നിർദേശിച്ചു.  15 സബ് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ യോഗങ്ങൾ സംഘടിപ്പിച്ചു. തുടർ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി.

നവകേരള സദസ് വൈക്കം നിയോജകമണ്ഡലതല നോഡൽ ഓഫീസർ പൊതുമരാമത്തുവകുപ്പു കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്തംഗം എസ്.ബിജു, ജോയിന്റ് കൺവീനർമാരായ തഹസിൽദാർ ഇ.എം റെജി, ബി.ഡി .ഒ കെ.അജിത്ത്, സബ് കമ്മിറ്റിഭാരവാഹികൾ, സാഹിത്യപ്രവർത്തകസഹകരണസംഘം പ്രസിഡന്റ് പി.കെ ഹരികുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,  ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close