Kottayam
എംപ്ലോയ്മെന്റ് സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കോട്ടയം: ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 2024-26 കാലയളവിലേയ്ക്കുള്ള താൽക്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർഥികൾക്ക് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നേരിട്ടെത്തിയോ www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് മുഖേനയോ സെലക്ട് ലിസ്റ്റ് പരിശോധിക്കാം. പരാതികൾ നവംബർ 10നകം സൈറ്റിലെ അപ്പീൽ മെനു മുഖേനയോ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നേരിട്ടെത്തിയോ നൽകാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.