Kottayam

നവകേരള സദസ്; വൈക്കത്ത് വിളംബര ജാഥ നടത്തി

കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഭാഗമായി വൈക്കത്ത് മണ്ഡലതല വിളംബരജാഥ സംഘടിപ്പിച്ചു. നഗരം കേന്ദ്രീകരിച്ച് വിളംബരജാഥയും ഫ്യൂഷന്‍ തിരുവാതിര മത്സരങ്ങളും അരങ്ങേറി. വാദ്യമേളങ്ങള്‍, ബാന്‍ഡ് സെറ്റ്, അമ്മന്‍കുടം എന്നിവയുടെ അകമ്പടിയോടെ വടക്കേനട ദേവസ്വം ഗ്രൗണ്ടില്‍ നിന്നാരംഭിച്ച വിളംബര ജാഥ ബോട്ട് ജെട്ടി മൈതാനത്ത് സമാപിച്ചു. തുടര്‍ന്ന് ഫ്യൂഷന്‍ തിരുവാതിര മത്സരം അരങ്ങേറി. സമാപന സമ്മേളനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ എസ്. ഹരിദാസ് നായര്‍ അധ്യക്ഷത വഹിച്ചു. ക്വിസ്,പോസ്റ്റര്‍ രചനാ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് പ്രദീപ് മാളവിക സമ്മാനങ്ങള്‍ വിതരണം ചെയ്തു. 12ന് വൈകിട്ട് ഏഴിന് എല്ലാ വീടുകളിലും നവകേരള ദീപം തെളിയിക്കും. 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് വൈക്കം ബീച്ചിലാണ് നവകേരള സദസ്. ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് നികിത കുമാര്‍, ടിവി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ശ്രീജി ഷാജി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ലേഖ ശ്രീകുമാര്‍, നഗരസഭാംഗങ്ങളായ എബ്രഹാം പഴയകടവന്‍, കവിത രാജേഷ്, വിളംബര റാലി സംഘാടകസമിതി ചെയര്‍മാന്‍ അശോകന്‍ വെള്ളിവേലില്‍, നഗരസഭ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണന്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, സി.ഡി.എസ്.എ.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close