Kottayam

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി: മന്ത്രി വി.എൻ. വാസവൻ

  • കാണക്കാരി ഗവ. വി.എച്ച്.എസ്.എസിൽ 1.30 കോടി രൂപയുടെ കെട്ടിടം; നിർമാണം തുടങ്ങി

കോട്ടയം: അടിസ്ഥാനസൗകര്യം വർധിപ്പിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കി പൊതുവിദ്യാലയങ്ങളെ മാറ്റുന്നതിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിനു കഴിഞ്ഞതായി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.30 കോടി രൂപ ചെലവിൽ കാണക്കാരി ഗവൺമെന്റ് വി.എച്ച്.എസ്.എസിൽ നിർമിക്കുന്ന സ്‌കൂൾ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അൺഎയ്ഡഡ് മേഖലയിൽനിന്ന് 10 ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് വന്നു. രാജ്യാന്തരനിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളാണ് സർക്കാർ സ്‌കൂളുകളിൽ ഒരുക്കുന്നത്. ഇതിലൂടെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥിയായി.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി സിറിയക്, ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുറാണി സെബാസ്റ്റിയൻ, പഞ്ചായത്തംഗങ്ങളായ വി.ജി. അനിൽകുമാർ, ലൗലിമോൾ വർഗീസ്, കാണക്കാരി അരവിന്ദാക്ഷൻ, ജോർജ് ഗർവ്വാസിസ്, ത്രേസ്യാമ്മ സെബാസ്റ്റിയൻ, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, ഡി.ഇ.ഒ. പ്രീത രാമചന്ദ്രൻ, എ.ഇ.ഒ. ഡോ. കെ.ആർ. ബിന്ദുജി, ബി.പി.സി: സതീഷ് ജോസഫ്, എസ്.എം.സി. ചെയർമാൻ സതീഷ് ജോസഫ്, പ്രിൻസിപ്പൽമാരായ എസ്. ഷിനി, എ.ആർ. രജിത, ഹെഡ്മാസ്റ്റർ പി.കെ. കൃഷ്ണകുമാരി, പി.ടി.എ. വൈസ് പ്രസിഡന്റ് സി.കെ. ബിജു, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ടി. ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു. കില ചീഫ് മാനേജർ കെ.സി. സുബ്രഹ്‌മണ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close