Kottayam

നവകേരള കര്‍മ്മ പദ്ധതി 2 അവലോകന യോഗം നടന്നു

കോട്ടയം: നവകേരള കര്‍മ്മ പദ്ധതി രണ്ടിന്റെ ഭാഗമായി കളക്ടറേറ്റ് ഹാളില്‍  അവലോകന യോഗം ചേര്‍ന്നു. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍ സീമയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി, ബിന്ദു ഉദ്ഘാടനം ചെയ്തു.  ലൈഫ് പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് ആറ് കോടി രൂപ ചെലവഴിച്ചെന്നും വിജയപുരം ലൈഫ് സമുച്ചയത്തില്‍ മെഡിക്കല്‍ ക്യാമ്പുകളും സ്വയംതൊഴില്‍ സംരംഭങ്ങളും ആരംഭിക്കുമെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എ.ഡി.എം: ജി. നിര്‍മ്മല്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ലൈഫ് പദ്ധതി,വിദ്യാകരണം, ആര്‍ദ്രം,ഹരിത കേരളം എന്നി നാലു മിഷനുകളുടെ പ്രവര്‍ത്തനങ്ങളുടെ  അവലോകന യോഗമാണ് സംഘടിപ്പിച്ചത്. 2016 മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിലയിരുത്തല്‍ നടത്തി. പ്രവര്‍ത്തനങ്ങളില്‍ പൊതുവില്‍ പുരോഗതിയുള്ള ജില്ലാ തന്നെയാണ് കോട്ടയം എന്ന് ടി.എന്‍ സീമ പറഞ്ഞു.

ലൈഫ് പദ്ധതിയില്‍ രണ്ട് ഘട്ടങ്ങളിലായി ജില്ലയില്‍ 13,707 വീടുകള്‍ പൂര്‍ത്തീകരിച്ചു.ആദ്യ ഘട്ടത്തില്‍ 9584 വീടുകളും, രണ്ടാം ഘട്ടത്തില്‍ 4123 വീടുകളുമാണ് പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ കെട്ടിടങ്ങളുടെ ഭൗതിക സൗകര്യ വികസനത്തിനായി കിഫ്ബി ഫണ്ട് അഞ്ച് കോടി രൂപയില്‍ ജില്ലയിലെ ഒമ്പത് നിയോജമണ്ഡലങ്ങളിലായി എട്ട് ഹൈടെക് സ്‌കൂളുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു.നിലവിലുള്ള ഒരു സ്‌കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കിഫ്ബി ഫണ്ട് മൂന്ന് കോടിയില്‍ രണ്ട് സ്‌കൂളുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഒരു സ്‌കൂളിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കും. കിഫ്ബി ഫണ്ട് ഒരു കോടിയില്‍ രണ്ട് സ്‌കൂളുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.രണ്ട് സ്‌കൂളുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.  രണ്ട്‌കോടി രൂപയുടെ നബാര്‍ഡ് ഫണ്ടില്‍   നാല് സ്‌കൂളുകളുടെ നിര്‍മിച്ചു. പ്‌ളാന്‍ ഫണ്ട് പദ്ധതിയില്‍ ജില്ലയിലെ 31 ഗവണ്‍മെന്റ്  പ്രൈമറി  ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മാണം  പുരോഗമിക്കുകയാണ്. ഹരിത കേരളം മിഷന്റെ  പ്രവര്‍ത്തന മേഖലയായ  ജലബഡ്ജറ്റ്, നീരുറവ് ഇനി ഞാന്‍ ഒഴുകട്ടെ എന്നീ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തി. ജലബഡ്ജറ്റ് ആദ്യഘട്ടത്തില്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ ജലബഡ്ജറ്റ് പൂര്‍ത്തിയാക്കി. രണ്ടാംഘട്ടത്തില്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ആറ്്്് ഗ്രാമപഞ്ചായത്തുകള്‍ കൂടി ഡിസംബര്‍ 31 നകം പൂര്‍ത്തീകരിക്കും. ജില്ലയിലെ എല്ലാം കോളേജുകളും ഹരിത ക്യാമ്പസ് ആവും. ഡിസംബര്‍ 31 നകം 100 സ്‌കൂളുകള്‍ ഹരിത വിദ്യാലയം ആവും.

ആര്‍ദ്രം പദ്ധതിയുടെ ക്യാന്‍  കോട്ടയം, സൂംബാ മത്സരങ്ങള്‍, പാഠം ഒന്ന്  ഒച്ച് എന്നിവയുടെയും പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്തു. ഈ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തിലെക്ക് അറിയപ്പെടുന്ന രീതിയില്‍ എത്തിക്കണമെന്നും അവലോകനയോഗത്തില്‍ വിലയിരുത്തി. നവകേരളം പദ്ധതി അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ടി.പി സുധാകരന്‍, ലൈഫ് പദ്ധതി അസിസ്റ്റന്റ് കോ- ഓര്‍ഡിനേറ്റര്‍ എസ്.അന്‍വര്‍ ഹസ്സന്‍,     ഹരിതകേരളം കര്‍മപദ്ധതി അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എസ്.യു സഞ്ജീവ്, വിദ്യാകിരണം പദ്ധതി അസിസ്റ്റന്റ് കോ- ഓര്‍ഡിനേറ്റര്‍  ബി. രാമകൃഷ്ണന്‍, ആര്‍ദ്രം മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഡോ.എ.അജീഷ്, നവകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.ഐസക്, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍  പി.എ. അമാനത്ത്, ഡി.എം.ഒ ഇന്‍ ചാര്‍ജ് ഡോ. വിദ്യാധരന്‍, വിവിധ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close