Kottayam

മാലിന്യമുക്തം നവകേരളം; പഞ്ചായത്തുതല കൺവൻഷൻ നടത്തി

കോട്ടയം: മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുതല കൺവൻഷൻ സംഘടിപ്പിച്ച് വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്. ചെത്തിപ്പുഴ എസ്.എച്ച്. പാരിഷ് ഹാളിൽ നടന്ന കൺവൻഷൻ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ അധ്യക്ഷത വഹിച്ചു. പ്രത്യാശ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി മുഖ്യപ്രഭാഷണം നടത്തി.  പഞ്ചായത്തുകൾ, വാർഡുകൾ, വിവിധ ക്ലസ്റ്ററുകളായി തിരിച്ചു കൺവൻഷനുകളും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിവിധ പരിശീലന പരിപാടികളും നടക്കുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. പ്രസാദ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വർഗീസ് ആന്റണി, ലൈസമ്മ ആന്റണി, മാത്തുക്കുട്ടി പ്ലാത്താനം, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ശശികുമാർ തത്തനപ്പള്ളി, ലാലിമ്മ ടോമി, സശിൻ തലക്കുളം, വിവിധ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close