Kottayam

പാലാ മണ്ഡലം നവകേരള സദസ് ; മന്ത്രി സഭയെ സ്വീകരിച്ചത് പതിനായിരങ്ങള്‍ 

കോട്ടയം : പാലാ നിയോജക മണ്ഡലം നവകേരള സദസില്‍ ജനകീയ മന്ത്രിസഭയെ എതിരേല്‍ക്കാനും നിവേദനങ്ങള്‍ നല്‍കാനുമായി എത്തിയത് പതിനായിരങ്ങള്‍. കായിക പ്രതിഭകള്‍ മറ്റുരയ്ക്കുന്ന മൈതാനം ജനസാഗരം കൊണ്ടു നിറഞ്ഞു. തിങ്ങി നിറഞ്ഞ സദസിനു മുന്നിലൂടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലെത്തിയത്. സംഘടകസമിതി അധ്യക്ഷന്‍ തോമസ് ചാഴികാടന്‍ എം. പി. പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. 

 സദസില്‍ നിവേദനങ്ങള്‍ നല്‍കുന്നതിനായി 25 കൗണ്ടറുകള്‍ സജ്ജീകരിച്ചു. സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകം കൗണ്ടറുകളും ഒരുക്കി. സുരക്ഷയ്ക്കായി മെഡിക്കല്‍, ഫയര്‍ ഫോഴ്‌സ് സംഘങ്ങള്‍ സജ്ജരായിരുന്നു. ഹരിത കര്‍മ്മസേന, കുടുംബശ്രീ -ആശ – അങ്കണവാടി പ്രവര്‍ത്തകരും വിവിധ വകുപ്പുകളിലെ ജീവനക്കാരും പങ്കെടുത്തു.

 എലിക്കുളം മാജിക് വോയിസിന്റെ ഗാനമേളയോടെയായിരുന്നു സദസിന്റെ തുടക്കം. മണ്ഡലത്തിലെ വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ സ്വാഗത ഗാനം ആലപിച്ചു. ജൂനിയര്‍ കലാഭവന്‍ മണി രതീഷ് പാലാ, ജൂനിയര്‍ ജയന്‍ സ്റ്റാന്‍ലി കോട്ടയം, ആലപ്പി ഗോപകുമാര്‍ കലാഭവന്‍ ജോഷി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന മിമിക്രി ചിരിമസാലയും  സദസിനുശേഷം അവതരിപ്പിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close