Kottayam

കെ-ടെറ്റ്  സർട്ടിഫിക്കറ്റ് വിതരണം

 
കോട്ടയം: കെ-ടെറ്റ് പരീക്ഷ സർട്ടിഫിക്കറ്റുകൾ കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കോൺഫറൻസ് ഹാളിൽ നവംബർ നാലിന് രാവിലെ 10.30മുതൽ 4.30 വരെ വിതരണം ചെയ്യും.
കോട്ടയം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുളള സെന്റ് ജോസഫ്സ് കോൺവെന്റ് ജി.എച്ച്.എസ്, കഞ്ഞിക്കുഴി മൗണ്ട് കാർമൽ ജി.എച്ച്.എസ്, എം.ടി. സെമിനാരി എച്ച്.എസ്.എസ് എന്നീ കെ-ടെറ്റ് പരീക്ഷ കേന്ദ്രങ്ങളിൽ മാർച്ചിൽ പരീക്ഷ എഴുതി വിജയിച്ച് സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിയവരുടെയും 2022 ഒക്ടോബറിലും മുൻവർഷങ്ങളിലും പരീക്ഷ എഴുതി വിജയിച്ച് സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിയവരുടെയും സർട്ടിഫിക്കറ്റുകളാണ് നൽകുക. ഹാൾ ടിക്കറ്റുമായി വന്നാണ് സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close