Kollam

ഓണം മധുരം – ഗാന്ധി വേഷധാരി മത്സരം : സമ്മാനദാനം നടത്തി

ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ അഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണം മധുരം റീല്‍സ് മത്സരം, ഗാന്ധി വേഷധാരി മത്സരം എന്നിവയിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചു. ഓണം മധുരം റീല്‍സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കൊല്ലം എസ് എന്‍ കോളജ്, രണ്ടാം സ്ഥാനം നേടിയ എച്ച് എസ് ടി ജി എച്ച് എസ് എസ് പുത്തൂര്‍, മൂന്നാം സ്ഥാനം നേടിയ ആര്‍ക്കൈറ്റ് എജ്യൂക്കേഷണല്‍ സൊല്യൂഷന്‍സ് പ്രതിനിധികള്‍, ഗാന്ധി വേഷധാരി മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കൂട്ടിക്കട ഗവ. എല്‍ പി എസിലെ ആരവ് എം പി, രണ്ടാം സ്ഥാനം നേടിയ ചവറ സൗത്ത് ഗവ.എല്‍ വി എല്‍ പി എസിലെ മിഥില്‍ രാജ് . മൂന്നാം സ്ഥാനം നേടിയ അയണിവേലി കുളങ്ങര കെ എഫ് കെ എം വി എച്ച് എസ് എസിലെ ഇഷാന്‍ മുഹമ്മദ് എന്നിവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി ആര്‍ സാബു സന്നിഹിതനായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close