Kollam

രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി – ജില്ലാ കലക്ടര്‍

ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. മണ്ഡലത്തിലെ 1215 പോളിംഗ് സ്റ്റേഷനുകളിലേക്ക് ആവശ്യമായ വോട്ടിംഗ് മെഷീനുകള്‍ ഇ എം എസ് (ഇല്കട്രോണിക് വോട്ടിംഗ് മെഷീന്‍ മാനേജ്‌മെന്റ് സിസ്റ്റം) ആപ്ലിക്കേഷന്റെ സഹായത്തോടെ അനുവദിക്കുന്ന പ്രക്രിയയാണ് രണ്ടാംഘട്ട റാന്‍ഡമൈസേഷനിലൂടെ പൂര്‍ത്തിയാക്കിയത്. ഓരോ പോളിംഗ് സ്റ്റേഷനിലേക്കും അനുവദിച്ചിട്ടുള്ള വോട്ടിഗ് മെഷീനുകളുടെ നമ്പര്‍സഹിതമുള്ള പട്ടിക സ്ഥാനാര്‍ത്ഥികള്‍ക്ക് കൈമാറി.

കൊല്ലം മണ്ഡലത്തിലെ 1215 പോളിംഗ് സ്റ്റേഷനുകളിലേക്കായി റിസര്‍വ് സഹിതം 1455 ബാലറ്റ് യൂണിറ്റുകളും 1455 കണ്‍ട്രോള്‍ യൂണിറ്റുകളും 1576 വി വി പാറ്റ്കളും അനുവദിച്ചു. നിലവില്‍ മെഷീനുകള്‍ അസംബ്ലി സെഗ്മെന്റ്തലത്തില്‍ ഉപവരണാധികാരികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്്. സ്‌ട്രോംഗ് റൂമുകളില്‍ മതിയായ സുരക്ഷയിലാണ് സൂക്ഷിക്കുന്നത്.

ജില്ലാ കലക്ടറുടെ ചേമ്പറില്‍ ജനറല്‍ ഒബ്‌സര്‍വര്‍ അരവിന്ദ് പാല്‍ സിംഗ് സന്ധുവിന്റെ സാന്നിദ്ധ്യത്തിലാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ എന്‍. ജയരാജന്‍, ഗോകുലം സുരേഷ്‌കുമാര്‍, ഇതര സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍, ഉപവരണാധികാരികള്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ജേക്കബ് സഞ്ജയ് ജോണ്‍, ഇ വി എം നോഡല്‍ ഓഫീസര്‍ ലിജി ജോര്‍ജ്ജ്, ജൂനിയര്‍ സൂപ്രണ്ട് നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close