Kollam

ജില്ലയിലെ നിയമനങ്ങൾ

1)വാക്ക്-ഇന്‍ ഇന്റര്‍വ്യൂ

കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നതിനായി ഫെബ്രുവരി 15 ന് രാവിലെ 8.30 ന് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. വിവരങ്ങള്‍ക്ക് : https://kollam.kvs.ac.in .ഫോണ്‍ :0474 2799494,2799696.

2)താത്ക്കാലിക നിയമനം

ജില്ലയിലെ ആയുര്‍വേദ/ഹോമിയോ സ്ഥാപനങ്ങളിലെ വിവിധ പ്രോജക്ടുകളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തും.

ആയുര്‍വേദ തെറാപ്പിസ്റ്റ് : കേരളസര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് .ജി എന്‍ എം നഴ്സ് : അംഗീകൃത സര്‍വകലാശാലയുടെ അംഗീകാരമുള്ള ബി എസ് സി നഴ്‌സിങ്/ജി എന്‍ എം നഴ്‌സിങ് അംഗീകൃത നഴ്‌സിങ് സ്‌കൂള്‍, കേരള നഴ്സിങ് ആന്‍ഡ് മിഡൈ്വഫ് രജിസ്‌ട്രേഷന്‍ കൗണ്‍സിലിന്റെ അംഗീകാരം.

നഴ്സ് (ജനറല്‍): കേരള നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫ് കൗണ്‍സില്‍ രജിസ്‌ട്രേഷനോടുകൂടിയ അംഗീകൃത നഴ്‌സിങ് സ്‌കൂള്‍ അംഗീകരിച്ച എ എന്‍ എം കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്. എം പി ഡബ്ല്യൂ കം ക്ലീനര്‍ : എട്ടാം ക്ലാസ് പാസ്സ്. അറ്റന്‍ഡര്‍ : എസ എസ് ല്‍ സി. പ്രായപരിധി: 40 വയസ്സ് (ഫെബ്രുവരി അഞ്ച്പ്രകാരം). പ്രായം, യോഗ്യത, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 20 നകം ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസ്, നാഷണല്‍ ആയുഷ് മിഷന്‍, ജില്ലാ മെഡിക്കല്‍ ഓഫീസ്, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍, ആശ്രാമം പി ഒ, കൊല്ലം, 691002 വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോമിന് www.nam.kerala.gov.in

3)താത്ക്കാലികനിയമനം

കരുനാഗപ്പള്ളി എഞ്ചിനിയറിങ് കോളജില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ്സോടെയുള്ള ബി-ടെക്കും എം-ടെക്കും.

യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി ഒമ്പത് രാവിലെ 10.30ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ എഴുത്തുപരീക്ഷ/ഇന്റര്‍വ്യൂവിന് ഹാജാരാകണം. വിവരങ്ങള്‍ക്ക്: www.ceknpy.ac.in ഫോണ്‍: 0476-2665935.

4)ലാബ് ടെക്നീഷ്യന്‍ താത്കാലിക നിയമനം

പെരിനാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ്‌ടെക്നീഷ്യന്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തും. യോഗ്യത: സര്‍ക്കാര്‍ അംഗീകൃത യൂണിവേര്സിറ്റിയില്‍ നിന്നുള്ള രണ്ട് വര്‍ഷത്തെ ഡി എം എല്‍ റ്റി (രണ്ട് വര്‍ഷം ), ബി എസ് സി എം എല്‍ റ്റി സര്‍ട്ടിഫിക്കറ്റ്, പാരാ മെഡിക്കല്‍ രജിസ്ട്രേഷന്‍, ഡി എം ഇ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 40 വയസ്

ബയോഡാറ്റ (ഫോട്ടോ ഉള്‍പ്പെടെ)യും സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം പെരിനാട് ഗ്രാമപഞ്ചായത്തില്‍ ഫെബ്രുവരി 12ന് രാവിലെ 11ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ വില്‍ പങ്കെടുക്കണം. ഫോണ്‍ : 9633827171.

5)ഓവര്‍സിയര്‍ നിയമനം

സമഗ്ര ശിക്ഷാ കേരളം സിവില്‍ വര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഓവര്‍സിയര്‍ തസതികയിലേക്ക് ദിവസവേതനാ ടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത സിവില്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയും കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള സിവില്‍ എഞ്ചിനീയറിംഗില്‍ ബി ടെക് ബി ഇ, കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം. പ്രായപരിധി : 36 ( 2024 ജനുവരി ഒന്നിന് ) (ഒ ബി സിക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും എസ് സി / എസ് റ്റി വിഭാഗകാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഇളവ് ലഭിക്കും). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഫെബ്രുവരി 16 രാവിലെ 10 ന് എസ് എസ് കെ കൊല്ലം ജില്ലാ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ 0474 2794098.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close