Kollam

ഇന്നത്തെ അറിയിപ്പുകൾ

1)സംരംഭകത്വ ക്യാമ്പയിന്‍

സംഘടിപ്പിച്ചുസംരംഭക വര്‍ഷം 2.0യുടെ ഭാഗമായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ ഫെസിലിറ്റെഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ഉദയന്‍ നിര്‍വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസര്‍ സി ഐ ശശികല, ധ്യാന്‍ കെ ശ്യാം എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സന്‍ സജീവ്കുമാര്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സന്‍മാര്‍, മെമ്പര്‍മാര്‍, സിഡിഎസ് പ്രതിനിതകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2)ലേലം

കടയ്ക്കല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെന്‍ട്രല്‍ സ്‌കൂളില്‍ ഉപയോഗയോഗ്യമല്ലാത്ത മിനിബസുകള്‍ (KL01 AJ1805 EICHER MINI BUS 2005 MODEL & KL 01AB260 Swaraj Mazda Mini bus 2003 MODEL ) ഫെബ്രവരി 15ന്് ഉച്ചയ്ക്ക് 12ന് ലേലം ചെയ്യും. ഫോണ്‍ 9656854054, 9746148323. 3)ചിത്രരചനാ മത്സരം

ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസുകളിലെ കുട്ടികള്‍ക്കായി ജനുവരി 23ന് രാവിലെ 10 ന് കേന്ദ്രീയ വിദ്യാലയത്തില്‍ പെയിന്റിങ് മത്സരം നടത്തും. മത്സാരാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.

4)സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

‘ടോപ്പ് ക്ലാസ് സ്‌കൂള്‍ എഡ്യൂക്കേഷന്‍ ഫോര്‍ ഒ ബി സി, ഇ ബി സി ആന്‍ഡ് ഡി എന്‍ റ്റി’ പദ്ധതി പ്രകാരം ഒമ്പത് ,11 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ ബി സി/ഇ ബി സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 31. സ്‌കൂളുകള്‍ ഫെബ്രുവരി 15 നകം അപേക്ഷകളിലെ ന്യൂനതകള്‍ പരിഹരിച്ച് സമര്‍പ്പിക്കണം.വിവരങ്ങള്‍ക്ക് http://scholarships.gov.in ഫോണ്‍ 0474 2914417.

5)ഇ-ടെന്‍ഡര്‍

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് നിര്‍വഹണം നടത്തുന്ന പ്രോജക്ട് നം.31 പോഷകശ്രീ യൂണിറ്റ് പ്രവൃത്തിയുടെ റീ ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. www.lsg.kerala.gov.in www.etenders.kerala.gov.in ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അവസാന തീയതി ജനുവരി 30. ഫോണ്‍ 0474 2593260, 2592232. 6)കുടിശികനിവാരണം : തീയതി നീട്ടി

കേരളകര്‍ഷകതൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ 24 മാസത്തില്‍ കൂടുതല്‍ വീഴ്ചവരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് കാലപരിധി ഇല്ലാതെ അംശദായകുടിശിക പിഴസഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിനുള്ള അവസരം ജനുവരി 31 വരെ നീട്ടി. കുടിശികവരുത്തിയ ഓരോവര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കും. 60 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക്് അംഗത്വം പുന:സ്ഥാപിക്കുന്നതിനും കുടിശിക അടയ്ക്കുന്നതിനും അവസരമില്ല. അംഗങ്ങള്‍ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ട്‌വരണം. ഫോണ്‍: 9746822396, 7025491386, 0474 2766843, 2950183.

7)ടെന്‍ഡര്‍

കൊല്ലം അര്‍ബന്‍ രണ്ട് ഐ സി ഡി എസ് പ്രൊജക്റ്റ് ആഫീസിലേക്ക് പ്രി-സ്‌കുള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി അഞ്ച്്. വിവരങ്ങള്‍ക്ക് കൊല്ലം അര്‍ബന്‍ ശിശുവികസന പദ്ധതി ഓഫീസ്. ഫോണ്‍: 0474 2740590, 9188959663.

8)പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ നേത്യത്വത്തില്‍ വ്യവസായ സംരംഭകരെ ഉള്‍പ്പെടുത്തി പരിശീലനക്ലാസ് സീ പേള്‍ ഹോട്ടലില്‍ സംഘടിപ്പിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലും കേരള-ലക്ഷദീപ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസറായ സുനിത ഭാസ്‌കര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടര്‍ പി പി വിനീഷ്, സ്മാള്‍ സ്‌കെയില്‍ .ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്റ് ലിജില്‍, ജില്ലാ സാമ്പത്തിക സ്ഥിതി വിവരകണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ വിജയകുമാര്‍, ഡിസ്ട്രിക്റ്റ് ഇന്‍ഡസ്ട്രിയല്‍ സെന്റര്‍ ജനറല്‍ മാനേജര്‍ ബിജു കുര്യന്‍, വ്യവസായിക യൂണിറ്റുകളുടെ മേധാവികള്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

9)സൗജന്യ തൊഴില്‍ പരിശീലനം

ചവറ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ നടത്തുന്ന എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍, കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്‌നീഷ്യന്‍ എന്നീ കോഴ്സുകളിലേക്ക് ജില്ലയിലെ താമസക്കാരും വേടര്‍, കളളാടി, അരുന്ധതിയാര്‍, ചക്ലിയര്‍ എന്നീ പട്ടികജാതി ദുര്‍ബലവിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ കോഴ്സിന് പ്ലസ് വണ്‍. കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്നിഷ്യന്‍ കോഴ്സിന് പത്താംക്ലാസ്. ജാതി, വരുമാനം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷകള്‍ ജനുവരി 31 വൈകിട്ട് അഞ്ചിനകം അതാത് ബ്ലോക്ക്/ കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0474 2794996. 10)ഫാം ലേബറര്‍ നിയമനം

ആയിരംതെങ്ങ് സര്‍ക്കാര്‍ ഫിഷ് ഫാമില്‍ ഫാം ലേബറര്‍ തസ്തികയില്‍ തൊഴിലാളികളെ ദിവസ വേതന അടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമിക്കും യോഗ്യത: ഏഴാം ക്ലാസ്, നീന്തുവാനും വീശുവല ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിലും പ്രാവിണ്യം ഉണ്ടായിരിക്കണം പ്രായപരിധി 25-45. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെട്ടവര്‍ക്കും സ്ഥാപനത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണനവിദ്യാഭ്യാസ യോഗ്യതയും വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം വെള്ള പേപ്പറില്‍ ഫോട്ടോ പതിച്ച അപേക്ഷ ഫാം മാനേജര്‍, ഗവണ്‍മെന്റ് ഫിഷ് ഫാം, അഡാക്, ആയിരംതെങ്ങ്, ആലുംപീടിക പി ഒ, പ്രയാര്‍, ഓച്ചിറ കൊല്ലം 690547 എന്ന വിലാസത്തില്‍ ഫെബ്രുവരി 20നകം ലഭിക്കണം. ഫോണ്‍ 8078791606, 8281925448, 9447462111. 11)റേഷന്‍കട ലൈസന്‍സി: അപേക്ഷ ക്ഷണിച്ചു

കൊല്ലം താലൂക്കില്‍ കോര്‍പ്പറേഷനിലെ 47-ാം വാര്‍ഡിലെ (പള്ളിത്തോട്ടം) ആണ്ടാമുക്കം 1207035 നമ്പര്‍ റേഷന്‍കടയ്ക്ക് ലൈസന്‍സിയെ സ്ഥിരമായിനിയമിക്കുന്നതിന് പൊതു വിഭാഗത്തില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 21ന് വൈകിട്ട് മൂന്നിനകം അപേക്ഷകള്‍ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും www.civilsupplieskerala.gov.in ലും ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കും. അപേക്ഷകവറിന് പുറത്ത് FPS (റേഷന്‍കട) നം. 1207035, താലൂക്ക് : കൊല്ലം, പരസ്യനമ്പര്‍ 1/2024 രേഖപ്പെടുത്തണം. ഫോണ്‍: 0474 2794818.

12)തൊഴില്‍മേള സംഘടിപ്പിക്കും

സംസ്ഥാന യുവജന കമ്മീഷന്‍ ഫെബ്രുവരി മൂന്നിന് കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളജില്‍ ‘കരിയര്‍ എക്‌സ്‌പോ 2024’ തൊഴില്‍മേള സംഘടിപ്പിക്കും. 18 നും 40 നും മധ്യേ പ്രായമുള്ള പുതുമുഖങ്ങള്‍ക്കും തൊഴില്‍പരിചയമുളളവര്‍ക്കും പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോണ്‍: 7907565474, 0471 2308630.

13)ഇ-ടെന്‍ഡര്‍

സമഗ്ര ശിക്ഷാ കേരളം (എസ് എസ് കെ) ഭിന്നശേഷിയുള്ള കുട്ടികള്‍ക്കു ശ്രവണ സഹായി (233 എണ്ണം) (ഇയര്‍ മോള്‍ഡ് ഉള്‍പ്പെടെ), ഗൃഹാധിഷ്ഠിത/കിടപ്പിലായ ഭിന്നശേഷികുട്ടികള്‍ക്കായി ഡയപ്പര്‍, തെറാപ്പി മാറ്റ്, വാട്ടര്‍ബഡ് തുടങ്ങിയവ വാങ്ങുന്നതിന് ഇ ടെന്‍ഡര്‍ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് https://etenders.kerala.gov.in ഫോണ്‍ 0474 2794098.

14)ഇ-ടെന്‍ഡര്‍

സമഗ്ര ശിക്ഷാ കേരളം (എസ് എസ് കെ) ം ജില്ലാ ഓഫീസില്‍ പ്രൊഡക്ഷന്‍ സ്റ്റുഡിയോ സ്ഥാപിക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഇ ടെന്‍ഡര്‍ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് https://etenders.kerala.gov.in ഫോണ്‍ 0474 2794098.

16)അസിസ്റ്റന്റ് മാനേജര്‍ നിയമനം

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് അസിസ്റ്റന്റ് മാനേജര്‍ (ബൈന്റിങ്) ( ഒരു സ്ഥിരം ഒഴിവ്) തസ്തികയിലേക്ക് ഓപ്പണ്‍ വിഭാഗത്തില്‍ നിന്നും നിയമനം നടത്തും. യോഗ്യത: പ്രിന്റിങ് ടെക്‌നോളജിയില്‍ ഫസ്റ്റ് ക്‌ളാസ് ബിടെക്ക് /ബി ഇ ബിരുദം, പ്രിന്റിങ് മേഖലയില്‍ അഞ്ച് വര്‍ഷത്തില്‍കുറയാത്ത തൊഴില്‍ പരിചയം അല്ലെങ്കില്‍ പ്രിന്റിങ് ടെക്‌നോളജിയിലുള്ള മൂന്ന് വര്‍ഷത്തെ ഫസ്റ്റ് ക്‌ളാസ് ഡിപ്ലോമയും 8 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവും. പ്രായപരിധി 18-36 (ഇളവുകള്‍ അനുവദനീയം). ജനുവരി 30നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0484 2312944.

17)താത്ക്കാലികനിയമനം

കരുനാഗപ്പള്ളി എഞ്ചിനിയറിങ് കോളജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. യു ജി സി മാനദണ്ഡ പ്രകാരമുള്ള യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനവരി 27ന് രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ എഴുത്തുപരീക്ഷ/ ഇന്റര്‍വ്യൂവിന് ഹാജാരാകണം. വിവരങ്ങള്‍ക്ക്: www.ceknpy.ac.in ഫോണ്‍: 0476-2666160, 2665935

18)അപേക്ഷ ക്ഷണിച്ചു

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഇലക്ട്രിക്കല്‍ വയറിങ് (10 മാസം) കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 7907114230, 6235491167.

19)അറിയിപ്പ്

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ 1984 മുതല്‍ 2020 വരെയുള്ള കാലയളവില്‍ എന്‍ സി വി റ്റി, എസ് സി വി റ്റി, സി ഒ ഇ ട്രേഡുകളില്‍ ട്രെയിനിങ് പൂര്‍ത്തീകരിച്ച ട്രെയിനുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റാനുള്ളവര്‍ ഹാള്‍ടിക്കറ്റ് / മാര്‍ക്ക് ഷീറ്റ് സഹിതം എത്തി സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണം. ഫോണ്‍. 0474 2793714.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close