Kannur

കല്യാശ്ശേരിയിൽ മുഴുവൻ ലൈബ്രറികൾക്കും പുസ്തകങ്ങൾ

കല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ ഗ്രന്ഥാലയങ്ങൾക്കും എം വിജിൻ എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും  അനുവദിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനം പ്രശസ്ത സാഹിത്യകാരനും, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഡോ ഇ വി രാമകൃഷ്ണൻ നിർവ്വഹിച്ചു.
കൊട്ടില സർഗചേതന പബ്ലിക് ലൈബ്രറിക്കു വേണ്ടി കൃഷ്ണപ്രഭ മാസ്റ്ററും,  ചെറുകുന്ന് ദീപ്തി  ഗ്രന്ഥാലയത്തിനു വേണ്ടി പി ശ്രീലതയും, മംഗലശ്ശേരി നവോദയ ഗ്രന്ഥാലയത്തിനു വേണ്ടി എ ബാലകൃഷ്ണനും പുസ്തകങ്ങൾ നൽകിയാണ് ഉദ്‌ഘാടനം ചെയ്തത്.
എരിപുരം പി സി സി ഹാളിൽ നടന്ന ചടങ്ങിൽ എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അവാർഡ് ജേതാവ് കൂടിയായ  ഡോ ഇ വി രാമകൃഷ്ണന് ലൈബ്രറി കൗൺസിലിൻ്റെ സ്നേഹോപഹാരം  എം  എൽ എ നൽകി 4.66 ലക്ഷം മുഖവിലവരുന്ന പുസ്തകങ്ങൾ രണ്ടാംഘട്ടത്തിൽ മണ്ഡലത്തിലെ 142  വായനശാലകൾക്കാണ്  അനുവദിച്ചത്. കഴിഞ്ഞ വർഷവും ഗ്രന്ഥാലങ്ങൾക്ക് എം എൽ എ ഫണ്ടിൽ നിന്നും പുസ്തകങ്ങൾ അനുവദിച്ചിരുന്നു.  ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി പി ഷാജിർ, കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ബാലൻ മാസ്റ്റർ, ലൈബ്രറി കൗൺസിൽ ഭാരവാഹികളായ കെ ജി വത്സലകുമാരി, എ ശ്രീധരൻ, കൃഷ്ണപ്രഭ, മാടായി ഏരിയ ലൈബ്രറി കൗൺസിൽ സെക്രട്ടറി ചന്ദ്രശേഖരൻ മാസ്റ്റർ, പ്രസിഡണ്ട് കെ പി മനോജ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close