Ernakulam

കുന്നത്തുനാട് മണ്ഡലത്തിൽ നവ കേരള സദസ് ഡിസംബർ 9ന്: സംഘാടകസമിതി രൂപീകരിച്ചു

 മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവ കേരള  സദസ് മുന്നൊരുക്കത്തിന്റെ ഭാഗമായി  കുന്നത്തുനാട് നിയോജക മണ്ഡലം സദസിന്റെ  സംഘാടകസമിതി രൂപീകരിച്ചു. കുന്നത്തുനാട് നിയോജകമണ്ഡലം എംഎൽഎ പി.വി ശ്രീനിജിനെ സംഘാടക സമിതി ചെയർമാനായി തിരഞ്ഞെടുത്തു. ജനറൽ കൺവീനറായി കുടുംബശ്രീ ജില്ലാ മിഷൻ കോ -ഓഡിനേറ്റർ ടി എം റെജിനയെ തിരഞ്ഞെടുത്തു.   13 സബ് കമ്മിറ്റികളും രൂപീകരിച്ചു 

ഡിസംബർ 9 വൈകിട്ട് 5ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിലാണ് കുന്നത്തുനാട് നിയോജകമണ്ഡലം നവ കേരള സദസ്സ് സംഘടിപ്പിക്കുന്നത്.

 കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ  നടന്ന സംഘടന സമിതിയോഗം  പി വി ശ്രീനിജൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അൻവർ അലി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം സി.ബി ദേവദർശൻ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓഡിനേറ്റർ കെ. സി അനുമോൾ, തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ആർ പ്രകാശൻ, വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, ഡിടിപിസി എക്സിക്യൂട്ടീവ് അംഗം ജോർജ് ഇടപ്പരത്തി, സി. എൻ മോഹനൻ,  എൻ.പി വർഗീസ്, എം എം മോനായി, വിവിധ വകുപ്പുതല സർക്കാർ ഉദ്യോഗസ്ഥർ, വിവിധ സംഘടന പ്രതിനിധികൾ, കുടുംബശ്രീ ഭാരവാഹികൾ,  ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close