Ernakulam

ഗ്രോത്ത് പൾസ് – നിലവിലുള്ള സംരംഭകർക്കുള്ള പരിശീലനം

പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണര്ഷിപ്പ് ഡവലപ്മെന്റ്റ് (കീഡ്), 5 ദിവസത്തെ ഗ്രോത്ത് പൾസ് എന്ന പരിശീലന പരിപാടി (ഗ്രോത്ത് പൾസ്) സംഘടിപ്പിക്കുന്നു. ഡിസംബർ19 മുതൽ 23 വരെ കളമശ്ശേരിയിൽ ഉള്ള കീഡ് ക്യാമ്പസിൽ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. നിലവിൽ സംരംഭം തുടങ്ങി 5 വർഷത്തിൽ താഴെ പ്രവർത്തി പരിചയമുള്ള സംരംഭകർക്ക് മാർക്കറ്റിംഗ് സ്ട്രാറ്റജീസ് , ഫിനാ൯ഷ്യൽ മാനേജ്മെ൯്റ്, ജിഎസ്ടി ആ൯റ് ടാക്സേഷ൯, ഓപ്പറേഷണൽ എക്സല൯സ്, സെയിൽസ് പ്രോസസ് ആ൯്റ് ടീം മാനേജ്മെ൯്റ് വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 3,540 രൂപ ആണ് 5 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ, സെർറ്റിഫിക്കേഷൻ, ഭക്ഷണം, താമസം, ജിഎസ് ടി ഉൾപ്പടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,500 രൂപയാണ് 5 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് 2,000 രൂപ താമസം ഉൾപ്പെടെയും 1,000 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവർ കീഡിൻ്റെ വെബ്സൈറ്റ് ആയ www.kied.Info/ ൽ ഓൺലൈനായി ഡിസംബർ 15ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2532890/2550322/7012376994

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close