Ernakulam

അറിയിപ്പുകൾ

വികസിത ഭാരത് @2047- പ്രസംഗ മത്സരം

15 നും 29 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്കായി നെഹ്‌റു യുവ കേന്ദ്ര എറണാകുളം മൈ ഭാരത് വികസിത് ഭാരത് @2047 എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്തുന്നു. ജില്ലാതല വിജയികൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതാണ്. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ഒരു ലക്ഷം രൂപ, അൻപതിനായിരം രൂപ , ഇരുപത്തിഅയ്യായിരം രൂപ സമ്മാനം യഥാക്രമം ലഭിക്കുന്നതാണ്. ജില്ലാതലത്തിലെ വിജയികൾക്ക് സമ്മാനം ഉണ്ടായിരിക്കുന്നതല്ല . മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ മത്സരിക്കാവുന്നതാണ് .ഏഴുമിനിട്ടാണ് അനുവദിക്കുന്ന സമയം .മത്സരം ജനുവരി 08 ന് കാക്കനാട് യൂത്ത് ഹോസ്റ്റലിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7293376183, 8714508255.

ലോഞ്ച് പാഡ് – സംരംഭകത്വ വർക്ഷോപ്പ്

പുതിയ സംരംഭം തുടങ്ങാൻ താൽപര്യപ്പെടുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻ്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് അഞ്ച് ദിവസത്തെ വർക്ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകൻ/സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് ജനുവരി 8 മുതൽ 12 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസ്സിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാം. പുതിയ സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിൻ്റെ നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം, സെയിൽസ് ആ൯്റ് മാർക്കറ്റിങ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി.എസ്.ടി, സംരംഭം തുടങ്ങാനാവിശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടൽ, തുടങ്ങിയ നിരവധി സെഷനുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. താത്പര്യമുളളവർ കീഡിൻ്റെ വെബ്സൈറ്റ് സന്ദർശിച്ച് ജനുവരി മൂന്നിന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രം ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484 2532890 2550322/9605542061, ഫീസ് പൊതുവിഭാഗം റസിഡ൯ഷ്യൽ 3540(കോഴ്‌സ് ഫീസ്, സർട്ടിഫിക്കറ്റ്, ഭക്ഷണം, താമസം, ജിഎസ്ടി) നോൺ റെസിഡൻഷ്യൽ 1,500 (കോഴ്സ് ഫീസ്, സർട്ടിഫിക്കറ്റ്, ഭക്ഷണം, ജിഎസ്ടി) എസ് സി/എസ് ടി വിഭാഗം താമസസ്ഥലം: Rs.2,000 (കോഴ്‌സ് ഫീസ്, സർട്ടിഫിക്കറ്റ്, ഭക്ഷണം, താമസം, ജിഎസ്ടി) നോൺ റെസിഡൻഷ്യൽ: 1000 രൂപ (കോഴ്‌സ് ഫീസ്, സർട്ടിഫിക്കറ്റ്, ഭക്ഷണം, ജിഎസ്ടി).

ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും’

ദ്വിദിന മാധ്യമ ശില്പശാല

കേരള മീഡിയ അക്കാദമിയും യൂനിസെഫും സംയുക്തമായി സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി മൂന്ന് മേഖലകളിലായി ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും എന്ന വിഷയത്തില്‍ ദ്വിദിന മാധ്യമ ശില്പശാല സംഘടിപ്പിക്കുകയാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി മൂന്നാം മേഖലാ ശില്‍പശാല കണ്ണൂര്‍ ഹോട്ടല്‍ സ്‌കൈ പാലസില്‍ ജനുവരി 10, 11 തിയതികളില്‍ നടക്കും. ബാലനീതി സംബന്ധിച്ച അന്തര്‍ദേശീയ, ദേശീയ നിയമങ്ങള്‍ സംബന്ധിച്ച് ശില്‍പശാലയില്‍ വിദഗ്ദ്ധര്‍ സംസാരിക്കും. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി ബാലനീതി സംബന്ധമായ വ്യാജ വാര്‍ത്തകള്‍ എങ്ങനെ കണ്ടുപിടിക്കാമെന്നതില്‍ വിദഗ്ദ്ധ പരിശീലനവും ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. താമസവും, ഭക്ഷണവും അക്കാദമി ഒരുക്കുന്നതാണ്. പ്രസ്തുത പരിപാടിയിലേക്ക് ഈ വിഷയത്തില്‍ തത്പരരായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് https://forms.gle/ULra5tYMyPLw9cFa9 ലിങ്കിലൂടെയോ / www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെയോ ജനുവരി 8-ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യാം.

സൗജന്യ ബിരുദതല മത്സരപരീക്ഷാ പരിശീലനം

സംസ്ഥാന സർക്കാർ എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന വൊക്കേഷണൽ ഗൈഡൻസ് ശാക്തീകരണം പദ്ധതി പ്രകാരം എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം നാലു ജില്ലകളിലുള്ള ഉദ്യോഗാർത്ഥികൾക്കായി ഉടൻ ആരംഭിക്കുന്ന 30 ദിവസത്തെ സൗജന്യ ബിരുദതല മത്സരപരീക്ഷാ പരിശീലനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ബയോഡാറ്റ വാട്ട്സ്ആപ്പ് നമ്പർ സഹിതം 08.01.2024 തീയതിക്കു മുമ്പായി rpeeekm.emp.lbr@kerala.gov.in എന്ന ഇ-മെയൽ ഐഡിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. എൽ.എസ്.ജി.ഐ സെക്രട്ടറി (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബിഡിഒ) പോലീസ് സബ് ഇൻസ്പെക്ടർ, പ്രൊബേഷൻ ഓഫീസർ തുടങ്ങിയ പി എസ് സി ബിരുദതല പരീക്ഷയുടെ സിലബസിനെ അടിസ്ഥാനമാക്കിയാണ് ക്ലാസുകൾ നടത്തുന്നത് . ആദ്യം അപേക്ഷിക്കുന്ന 40 പേർക്കാണ് പ്രവേശനം. എറണാകുളം പ്രൊഫഷണൽ ആ൯്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും.

ടെണ്ടർ ക്ഷണിച്ചു

അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൻ്റെ 168/24 നമ്പർ പ്രൊജക്ട് പ്രകാരം അങ്കമാലി ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ (902 ചതുരശ്ര അടി വിസ്ത‌ീർണ്ണം) കാബിനുകൾ തിരിച്ച് ഓഫീസ് ഫർണീഷിംഗ് നടത്തുന്നതിന് സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സംബന്ധിച്ച വിശദ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭിക്കും. ടെണ്ടർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15 ഉച്ചയ്ക്ക് 2.30 വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2456389, 9188959720.

റേഡിയോഗ്രാഫർ നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോ ഡയഗനോസിസ് വിഭാഗത്തിൽ റേഡിയോഗ്രാഫർ ട്രെയിനി തസ്തികയിൽ സ്റ്റൈഫന്റ് അടിസ്ഥാനത്തിൽ

ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽക്കാലിക നിയമനം നടത്തുന്നു. ഡി. ആർ. റ്റി, ഡി. ആർ. ആർ. റ്റി, ബി.എസ്.സി എം. ആർ. റ്റി എന്നിവയിൽ ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. 10000 രൂപ സ്റ്റൈഫന്റ് ലഭിക്കും.

താല്പര്യമുള്ളവർ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജനുവരി 10 ബുധനാഴ്ച രാവിലെ 11ന് റേഡിയോ ഡയഗനോസിസ് വിഭാഗത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ :0484 2754000

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close