Ernakulam

എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം ആഘോഷമാക്കി ജില്ല

വിപുലമായ പരിപാടികളോടെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം ആഘോഷമാക്കി ജില്ല. രാവിലെ 8.30 മുതൽ കാക്കനാട് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ ആഘോഷ പരിപാടികൾക്ക് തുടക്കമായി. 8.40 ന് പരേഡിൽ പങ്കെടുത്ത പ്ലറ്റൂണുകൾ ബേസ് ലൈനിൽ അണിനിരന്നു. തുടർന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌, സിറ്റി പോലീസ് കമ്മീഷണർ എ. അക്ബർ എന്നിവർ പരേഡിനെ അഭിവാദ്യം ചെയ്തു. 9ന് മന്ത്രി കെ.രാജൻ ദേശീയ പതാക ഉയർത്തി ജില്ലയുടെ റിപ്പബ്ലിക് ദിന പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് പരേഡ് കമാൻഡറോടൊപ്പം പരേഡ് പരിശോധിച്ചു. വിവിധ പ്ലറ്റൂണുകളുടെ മാർച്ച് പാസ്റ്റിൽ മന്ത്രി അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം കൈമാറി.

പരിപാടിയിൽ തോപ്പുംപടി ഒ.എൽ.സി.ജി.എച്ച്.എസ് , ഫോർട്ട് കൊച്ചി ഫാത്തിമ ജി.എച്ച്.എസ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ദേശഭക്തിഗാനം ആലപിച്ചു. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള എറണാകുളം മൾട്ടി പർപ്പസ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

പരേഡ് കമാൻഡൻ്റ് ഇൻഫോപാർക്ക് പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ആർ സുരേഷിന്റെ നേതൃത്വത്തിലാണ് പരേഡ് നടന്നത്.

സായുധ, നിരായുധ വിഭാഗങ്ങളിലായി 25 പ്ലറ്റൂണുകളും രണ്ട് ബാന്റുകളുമാണ് പരേഡിൽ അണിനിരന്നത്. സായുധ സേന വിഭാഗത്തിൽ ഡി.എച്ച്.ക്യു ക്യാമ്പ് കൊച്ചി സിറ്റി, എറണാകുളം റൂറൽ പോലീസ്, കൊച്ചി സിറ്റി ലോക്കൽ പോലീസ്, കൊച്ചി സിറ്റി വനിത പോലീസ്, കൊച്ചി റൂറൽ വനിതാ പോലീസ്, കേരള ആംഡ് പോലീസ് ഫസ്റ്റ് ബറ്റാലിയൻ തൃപ്പൂണിത്തുറ, എക്സൈസ്, സി കേഡറ്റ് കോപ്സ്, 21കേരള ബി.എൻ എൻ. സി. സി തുടങ്ങിയ പ്ലറ്റൂണുകളാണ് അണിനിരന്നത്. നിരായുധ വിഭാഗത്തിൽ ഫയർ ആന്റ് റെസ്‌ക്യു, കേരള സിവിൽ ഡിഫൻസ്, ടീം കേരള, സി കേഡറ്റ് കോപ്സ്, കസ്റ്റംസ് കേഡറ്റ് കോപ്സ്, തൃപ്പൂണിത്തുറ ഗവ. ബി.എച്ച്.എസ്.എസ്, തൃപ്പൂണിത്തുറ ഗവ. ജി.എച്ച്. എസ്.എസ്, ചൊവ്വര ജി.എഎച്ച് .എസ്.എസ്, മുപ്പത്തടം ജി.എച്ച്. എസ്.എസ് എന്നിവിടങ്ങളിൽ നിന്നുള്ളു സ്റ്റുഡന്റ് പോലീസ് പ്ലാറ്റൂണുകൾ അണിനിരന്നു. എറണാകുളം എസ്.ആർ.വി.എച്ച്.എസ്.എസ് സ്കൗട്ട് ടീം, എറണാകുളം സെന്റ് തെരാസസ് സി. ജി.എച്ച്.എസ്.എസ്, എറണാകുളം എസ്.ആർ.വി. എച്ച്.എസ്.എസ്, എറണാകുളം ജോർജിയൻ അക്കാദമി ഇ.എം.എച്ച്.എസ്, ഞാറല്ലൂർ ബദ്‌ലഹേം ദയറ എച്ച്.എസ്.എസ്, എറണാകുളം സെന്റ് ആന്റണീസ് ജി.എച്ച്.എസ്.എസ്, എന്നീ സ്കൂളുകളിലെ ഗൈഡ് ടീം, ഞാറല്ലൂർ ബദ്‌ലഹേം ദയറ എച്ച്.എസ്.എസ് റെഡ് ക്രോസ് ടീം എന്നിവരും പങ്കെടുത്തു. സി കേഡറ്റ് കോപ്സ്, തൃക്കാക്കര സെന്റ്. ജോസഫ് ഇ.എം.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ ബാൻഡ് ടീം എന്നിവരും പരേഡിൽ അണിനിരന്നു.

*മികച്ച പ്ലറ്റൂണുകൾ*

സായുധ വിഭാഗത്തിൽ ഡി.എച്ച്.ക്യു ക്യാമ്പ് കൊച്ചി സിറ്റി ഒന്നാം സ്ഥാനവും എക്സൈസ് രണ്ടാം സ്ഥാനവും കേരള ആർമ്ഡ് പോലീസ് ഫസ്റ്റ് ബറ്റാലിയൻ തൃപ്പൂണിത്തുറ മൂന്നാം സ്ഥാനവും നേടി.

സായുധ പ്ലറ്റൂൺ എൻ.സി.സി, സി കേഡറ്റ് വിഭാഗത്തിൽ 21കേരള ബി.എൻ എൻ. സി. സി ഒന്നാം സ്ഥാനവും, സീ കേഡറ്റ് കോപ്സ് രണ്ടാം സ്ഥാനവും നേടി.

നിരായുധ പ്ലറ്റൂൺ ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, ടീം കേരള വിഭാഗത്തിൽ ഫയർഫോഴ്സ് ഒന്നാം സ്ഥാനവും, ടീം കേരള രണ്ടാം സ്ഥാനവും നേടി. കസ്റ്റംസ് കേഡറ്റ് സി കേഡറ്റ് കോപ്സ് വിഭാഗത്തിൽ കസ്റ്റംസ് കേഡറ്റ് ഒന്നാം സ്ഥാനവും സി കേഡറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

മികച്ച സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്ലറ്റൂൺ വിഭാഗത്തിൽ തൃപ്പൂണിത്തുറ ഗവൺമെന്റ് ബോയ്സ് സ്കൂളും , തൃപ്പൂണിത്തുറ ഗവൺമെന്റ് ഗേൾസ് സ്കൂളും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

എറണാകുളം എസ്.ആർ.വി. എച്ച്.എസ്.എസ് സ്കൗട്ട് ടീമിന് പ്രോത്സാഹന സമ്മാനം നൽകി.

ഗൈഡ് വിഭാഗത്തിൽ ഞാറല്ലൂർ ബദ്‌ലഹേം ദയറ എച്.എസ്, എറണാകുളം ജോർജിയൻ അക്കാദമി ഇ.എം.എച്ച്.എസ്, എറണാകുളം സെന്റ് തെരാസസ് സി. ജി.എച്ച്.എസ്.എസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ബാൻഡ് ടീം വിഭാഗത്തിൽ സീ കേഡറ്റ് കോപ്സ് ഒന്നാം സ്ഥാനവും, തൃക്കാക്കര സെന്റ്. ജോസഫ് ഇ.എം.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി.

ദേശഭക്തിഗാനം ആലപിച്ച തോപ്പുംപടി ഒ.എൽ.സി.ജി.എച്ച്.എസ് , ഫോർട്ട് കൊച്ചി ഫാത്തിമ ജി.എച്ച്.എസ് എന്നിവർക്ക് പ്രോത്സാഹനം സമ്മാനം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close