Ernakulam

തൃക്കാക്കര നവകേരള സദസ്സിൽ ഒഴുകിയെത്തിയത് ജനസാഗരം

നവകേരള സദസ്സിനായെത്തിയ ജനനായകരെ കാണാൻ കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ എത്തിയത് ജനസാഗരം. പുതുവത്സര ദിനത്തിൽ തൃക്കാക്കര നവകേരള സദസ്സിലേക്ക്  ജനസാഗരം തീർത്തു സ്ത്രീകൾ, കുട്ടികൾ, ജീവനക്കാർ, തൊഴിലാളികൾ തുടങ്ങിയവർ ഒഴുകിയെത്തി.
നൃത്തവും,ഫ്യൂഷൻ മ്യൂസിക്കും പഞ്ചവാദ്യ മേളവുമായി തികഞ്ഞ ഉത്സവാന്തരീക്ഷത്തിലാണ് തൃക്കാക്കര മണ്ഡലം  സംസ്ഥാന മന്ത്രിസഭയെ സ്വീകരിച്ചത്.തങ്ങളുടെ പ്രിയപ്പെട്ട മന്ത്രിമാരെ കാണാൻ അനേകം  പേരാണ് വേദിക്ക് പുറത്ത് തടിച്ച് കൂടിയത്.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും
മേളകലാകാരന്മാർ ഒരുക്കിയ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ്  നവ കേരള സദസ് വേദിയിലേക്ക്  ആനയിച്ചത്.

 നവകേരള സദസിൽ മുഖ്യമന്ത്രിയുടെയും മന്ത്രി മാരുടെയും  പ്രസംഗം കാണാൻ ലൈവ് സ്ക്രീനും സംഘാടകർ  ഒരുക്കിയിരുന്നു.

രാവിലെ മുതൽ  തുടങ്ങിയ നിവേദനങ്ങൾ സ്വീകരിക്കൽ സദസ് നടക്കുമ്പോളും തുടർന്നു. ഭിന്നശേഷിക്കാര്‍, മുതിര്‍ന്നവര്‍, സ്ത്രീകള്‍ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. അവസാന ആളുടെ പരാതിയും സ്വീകരിച്ചതിന് ശേഷമാണ് കൗണ്ടറുകൾ അവസാനിപ്പിച്ചത്.

നവകേരള സദസിനെത്തിയ ജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. സഹായങ്ങള്‍ക്കായി സന്നദ്ധ സേനാഗങ്ങളും വൈദ്യസഹായത്തിനായി മെഡിക്കല്‍ ടീമും  പ്രവര്‍ത്തിച്ചു.  പൊലീസ്, ഫയര്‍ഫോഴ്‌സ് സേനകള്‍ സുരക്ഷയ്ക്കായി സംവിധാനങ്ങള്‍ ഒരുക്കി. ഹരിത കര്‍മ്മസേന, കുടുംബശ്രീ,ആശ, അങ്കണവാടി പ്രവര്‍ത്തകരും വിവിധ വകുപ്പുകളിലെ ജീവനക്കാരും പങ്കെടുത്തു.   നഗരസഭകളിലെയും മണ്ഡലത്തിലെ  പഞ്ചായത്തിലെയും ഹരിത കർമ്മ സേനാംഗങ്ങൾ  നവകേരള സദസ്സ് വേദി  വൃത്തിയാക്കുന്നതിന് മുഴുവൻ സമയവും ഉണ്ടായിരുന്നു.  നവകേരള സദസ് അവസാനിച്ചതിന് ശേഷം  പൂർണ്ണമായി വൃത്തിയാക്കിയ ശേഷമാണ് അവർ മടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close