Ernakulam

അറിയിപ്പുകൾ

അഡ്മിഷന്‍ തുടരുന്നു

കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ്‌ സെന്ററില പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യമായ ഡിസിഎ വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എ൯ട്രി, ഓഫീസ് ഓട്ടോമേഷ൯, കമ്പ്യൂട്ടറൈസ്ഡ് ഫിനാ൯ഷ്യൽ അക്കൗണ്ടിംഗ് (സിഎഫ്എ) എന്നീ കോഴ്‌സുകളിലേക്കും, ഒട്ടനവധി തൊഴില്‍ സാധ്യതകളുള്ള അനിമേഷന്‍ കോഴ്‌സുകളിലേക്കുമുള്ള അഡ്മിഷന്‍ തുടരുന്നു. വിശദവിവരങ്ങള്‍ക്ക് 0486 2228281, 7560965520 എന്നീ ഫോൺ നമ്പറുകളിലോ, കെല്‍ട്രോൺ നോളഡ്ജ്‌ സെന്റര്‍, മാതാഷോപ്പിങ് ആര്‍ക്കേഡിന് എതിര്‍വശം, പാലാ റോഡ്, തൊടുപുഴ വിലാസത്തിലോ ബന്ധപ്പെടുക.

ഗ്രോത്ത് പൾസ് – നിലവിലുള്ള സംരംഭകർക്കുള്ള പരിശീലനം

പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED), 5 ദിവസത്തെ ഗ്രോത്ത് പൾസ് എന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 16 മുതൽ 20 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവിൽ സംരംഭം തുടങ്ങി 5 വർഷത്തിൽ ഇനി പറയുന്ന പ്രവൃത്തി പരിചയമുള്ള സംരംഭകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. മാർക്കറ്റിംഗ് സ്ട്രാറ്റജീസ്, ഫിനാ൯ഷ്യൽ മാനേജ്മെ൯്റ് ജിഎസ്ടി ആന്റ് ടാക്സേഷ൯, ഓപ്പറേഷണൽ എക്സല൯സ്, സെയിൽസ് പ്രോസസ് ആന്റ് ടീം മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 3,540 രൂപയാണ് 5 ദിവസത്തെ പരിശീലനത്തിൻ്റെ ഫീസ് (കോഴ്സ് ഫീ, സെർറ്റിഫിക്കേഷൻ, ഭക്ഷണം, താമസം, ജിഎസ്ടി ഉൾപ്പടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,500/- രൂപയാണ് 5 ദിവസത്തെ പരിശീലനത്തിൻ്റെ ഫീസ്. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപെട്ടവർക്ക് 2,000 രൂപ താമസം ഉൾപ്പെടെയും 1,000 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവർ കീഡിൻ്റെ വെബ്ലൈറ്റ് ആയ http://kied.info/training-calender ൽ ജനുവരി 12 ന് മുമ്പ് സമർപ്പിക്കണം.. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2532890/2550322/7012376994.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

കളമശ്ശേരി ഗവ.വനിത ഐ.ടി.ഐയിലെ അരിത്തമാറ്റിക് കം ഡ്രായിങ് ആന്റ് എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള ഇൻറർവ്യൂ ജനുവരി 11 ന് രാവിലെ 11.30 ന് വനിത ഐടിഐ കളമശ്ശേരി ഓഫീസിൽ നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484-2544750.

ബന്ധപ്പെട്ട മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഏതെങ്കിലും എൻജിനീയറിങ് ട്രേഡിൽ എ൯ടിസി/എ൯ എസി അഥവാ എഐടിഇ/അംഗീകൃത ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷനിൽ നിന്ന് എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ഡിജിടിയിൽ നിന്ന് പ്രസക്തമായ അഡ്വാൻസ്ഡ് ഡിപ്ലോമ (വൊക്കേഷണൽ) ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പരിചയം. അഥവാ എഐസിടിഇ/യുജിസി അംഗീകൃത എൻജിനീയറിങ് കോളേജ്/യൂണിവേഴ്സിറ്റിയിൽ നിന്ന് എൻജിനീയറിങ്ങിൽ ബി.വോക്/ബിരുദം, ബന്ധപ്പെട്ട മേഖലയിൽ 1 വർഷത്തെ പ്രവൃത്തിപരിചയം.

ജി.എസ്.ടി: മാർച്ച് 31 വരെയുള്ള ഡിമാൻഡ് ഉത്തരവുകൾക്കെതിരെ അപ്പീൽ നൽകാം

കേന്ദ്ര ജിഎസ്ടി നിയമം, കേരള ജിഎസ്ടി നിയമം 2017 എന്നിവ പ്രകാരം 2023 മാർച്ച് 31 വരെ പുറപ്പെടുവിച്ച ഡിമാൻഡ് ഉത്തരവുകൾക്കെതിരെ അപ്പീൽ നൽകാൻ 2024 ജനുവരി 31 വരെ നികുതിദായകർക്ക് അവസരം. ഇതുവഴി അപ്പീൽ തീർപ്പാകുന്നത് വരെ റിക്കവറി നടപടികളിൽ നിന്നും സ്റ്റേ വാങ്ങാനും കഴിയും.

ഉത്തരവ് തീയ്യതിക്കു 90 ദിവസത്തിനുള്ളിൽ അപ്പീൽ ഫയൽ ചെയ്യേണ്ടതായിരുന്നെങ്കിലും ചില നികുതി ദായകർക്ക് ഇതിന് കഴിഞ്ഞിട്ടില്ല. അപ്പീൽ നൽകാത്ത കേസുകളിൽ സ്റ്റേ നടപടി ഇല്ലാത്തതിനാൽ കുടിശിക പിരിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്റ്റ് ടാക്സേസ് ആൻഡ് കസ്റ്റംസ് നോട്ടിഫിക്കേഷൻ നം. 53/2023 പരിശോധിക്കുക. കുടിശ്ശിക വിവരങ്ങൾ അറിയുന്നതിന് ജി.എസ്. ടി പോർട്ടലിൽ Services >Ledgers>Electronic Liability Register>Part II:Other than return related liabilities എന്ന വഴിയോ, ഓഫീസിൽ നേരിട്ട് ഹാജരാവുകയോ ചെയ്യാമെന്ന് ഡെപ്യൂട്ടി കമ്മീഷണർ (അരിയർ റിക്കവറി)/സ്റ്റേറ്റ് ടാക്സ് ഓഫീസർ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ രചന മത്സരം

ദേശീയ ഉപഭോക്തൃ അവകാശ ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഉപന്യാസ രചന മത്സരം സംഘടിപ്പിക്കുന്നു. ഉപഭോക്തൃ സംരക്ഷണം ഗൂഗിള്‍ കാലഘട്ടത്തില്‍ എന്ന വിഷയത്തില്‍ മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് മത്സരം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 500 വാക്കുകളില്‍ കവിയാതെയുള്ള രചന പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം സഹിതം ജനുവരി 9 ന് വൈകിട്ട് നാലിനകം സിറ്റി റേഷനിംഗ് ഓഫീസര്‍ (എറണാകുളം), കേരളാ സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ബില്‍ഡിംഗ്, ഗാന്ധി നഗര്‍, കൊച്ചി -682020 എന്ന വിലാസത്തിലോ croekm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ, ഓഫീസില്‍ നേരിട്ടോ ലഭിച്ചിരിക്കണം. ഫോണ്‍ നമ്പര്‍: 0484-2390809.

മത്സരത്തില്‍ വിജയിക്കുന്നവര്‍ക്കുള്ള സമ്മാനദാനം ജനുവരി 11 ന് രാവിലെ 11ന് തേവര സേക്രഡ് ഹാര്‍ട്ട് കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഉപഭോക്ത്യ അവകാശ ദിനാചരണ സമ്മേളനത്തില്‍ നിര്‍വഹിക്കും.

ഭൂമി തരം മാറ്റൽ അദാലത്ത് ഫെബ്രുവരി 17ന്

ജില്ലയിൽ 19143 അപേക്ഷകൾക്ക് പരിഹാരമാകുന്നു

ജില്ലയിലെ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകളിൽ നടപടികൾ പൂർത്തിയാക്കുന്നതിനു ഫെബ്രുവരി 17ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിക്കുന്നു. രാവിലെ 9ന് മൂവാറ്റുപുഴ റവന്യൂ ഡിവിഷൻ ഓഫീസിന്റെയും ഉച്ചകഴിഞ്ഞ് രണ്ടിന് ഫോർട്ട്കൊച്ചി സബ് കളക്ടർ ഓഫീസിന്റെ കീഴിലും അദാലത്ത് നടത്തും.

അദാലത്തിന്റെ മുന്നൊരുക്കങ്ങളും മറ്റു റവന്യൂ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.

25 സെന്റ് പരിധിക്കുള്ളിൽ സൗജന്യ തരംമാറ്റത്തിന് അർഹതയുള്ള അപേക്ഷകളാണ് അദാലത്തിൽ തീർപ്പാക്കുന്നത്. 2023 ഡിസംബർ 31 വരെയുള്ള എല്ലാ അപേക്ഷകളും അദാലത്തിൽ പരിഹരിക്കും. അദാലത്തിനായി പുതിയ അപേക്ഷകൾ നൽകേണ്ടതില്ല.

മൂവാറ്റുപുഴ റവന്യൂ ഡിവിഷൻ പരിധിയിലെ 54 വില്ലേജുകളിലായി 4389 അപേക്ഷകൾക്കും ഫോർട്ട് കൊച്ചി സബ് കളക്ടർ ഓഫീസ് പരിധിയിലെ 70 വില്ലേജുകളിലായി 14754 അപേക്ഷകൾക്കുമാണ് അദാലത്തിൽ പരിഹാരമാകുന്നത്. ജില്ലയിൽ ആകെ 19143 അപേക്ഷകൾക്ക് പരിഹാരമാകും. ദ്രുതഗതികൾ നടപടികൾ സ്വീകരിച്ച് പരിഹാരം കാണാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. നടപടികൾ വേഗത്തിൽ ആക്കുന്നതിനായി എല്ലാ താലൂക്കുകളിലും ഡെപ്യൂട്ടി കളക്ടർമാരെ ചാർജ് ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്.

യോഗത്തിൽ ജില്ലയിൽ നടന്ന നവ കേരള സദസ്സുകളിൽ ലഭിച്ച നിവേദനങ്ങളിൽമേലുള്ള നടപടികൾ വിലയിരുത്തി. എല്ലാ അപേക്ഷകളും പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. 2025ൽ കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി ജില്ലയിലെ ഭൂരഹിതരെയും ഭവനരഹിതരെയും കണ്ടെത്തി ഭൂമിയും വീടും ഉറപ്പാക്കാനുള്ള റവന്യൂ വകുപ്പിന്റെ നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇതിനായി റവന്യൂ ഭൂമികൾ കണ്ടെത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണം.

പട്ടയവുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളിലും വേഗത്തിൽ പരിഹാരം കാണാൻ കളക്ടർ നിർദ്ദേശിച്ചു. കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ, നേര്യമംഗലം, കീരംപാറ, കടവൂർ വില്ലേജുകളിലെ പട്ടയ പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് നടപടികൾ സ്വീകരിക്കും.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഫോർട്ട്കൊച്ചി സബ് കളക്ടർ കെ. മീര, മൂവാറ്റുപുഴ ആർ.ഡി.ഒ പി. എൻ അനി, ഡെപ്യൂട്ടി കളക്ടർ വി.ഇ അബ്ബാസ്, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ഒഴിവ്

തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒഴിവുള്ള ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.

അപേക്ഷകന്റെ പ്രായം 50 വയസ്സിൽ താഴെയായിരിക്കണം. കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഭാരവാഹനങ്ങളായ ബസ്, ടാങ്കർ ലോറി മുതലായവ ഓടിക്കുന്നതിനുള്ള ലൈസൻസ്, ബാഡ്ജ് തുടങ്ങിയവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റ്, ഭാരവാഹനങ്ങൾ ഓടിച്ചതിന്റെ അഞ്ചുവർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 22ന് ഉച്ചയ്ക്ക് രണ്ടിന് തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകുക.

ഫോൺ: 0484 2777489

ടെൻഡർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മൂവാറ്റുപുഴ അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിലെ ഉപയോഗത്തിനായി 2023-24 വർഷത്തേക്ക് വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡറുകൾ ക്ഷണിക്കുന്നു.

ടെൻഡർ നൽകുന്ന കവറിന് പുറത്ത് വാഹനം വാടകയ്ക്ക് നൽകുന്നതിനുള്ള ടെൻഡർ എന്ന് വ്യക്തമായി രേഖപ്പെടുത്തണം. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15 ന് ഉച്ചയ്ക്ക് രണ്ടിന്. കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട് കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന മൂവാറ്റുപുഴ അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസുമായോ, 0485-2810018 എന്ന നമ്പറിലോ ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടുക.

*അങ്കണവാടി വർക്കർ ഒഴിവ്*

അങ്കമാലി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലുള്ള മൂക്കന്നൂർ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിൽ ഉണ്ടായിട്ടുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി വർക്കർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തൽപ്പരത ഉള്ളവരും മതിയായ ശാരീരിക ശേഷിയുള്ളവരും 01.01.2024 ന് 18 വയസ്സ് പൂർത്തിയായിട്ടുള്ളവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ട്. തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 10-ാം ക്ലാസ്സ് പാസ്സായിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ 08.01.2024 മുതൽ 15.01.2024 വൈകീട്ട് 5 വരെ അങ്കമാലി ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക അങ്കമാലി ഐസിഡിഎസ് പ്രൊജക്ട് ഓഫീസ്, മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2456389, 9188959720.

*ഇന്റർവ്യൂ*

ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യ൯ ഗ്രേഡ് 2/ലബോറട്ടറി ടെക്നീഷ്യ൯ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ. 162/2022)തസ്തികയുടെ ഇന്റർവ്യൂ എറണാകുളം പി.എസ്.സി ഓഫീസിൽ ജനുവരി 10, 11 തീയതികളിൽ യഥാക്രമം രാവിലെ 9.30, ഉച്ചയ്ക്ക് 12 മുതൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ മേസേജ്, എസ് എം എസ് എന്നിവ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വ്യക്തിഗത അറിയിപ്പ് നൽകുന്നതല്ല. ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കേണ്ടതാണ്. അറിയിപ്പ് ലഭിക്കാത്ത അർഹരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. വിശദ വിവരങ്ങൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close