Ernakulam

അപേക്ഷ ക്ഷണിച്ചു 

തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പ്രസവിക്കുന്ന അമ്മയെയും അവരുടെ കുഞ്ഞിനെയും സുരക്ഷിതമായി ഭവനങ്ങളിൽ എത്തിക്കുന്നതിന് സർക്കാർ നിശ്ചയിച്ച തുകയിൽ വാഹനം ആശുപ്രതിയിൽ ലിസ്റ്റ് ചെയ്യുന്ന പാനലിൽ ഉൾപ്പെടുത്തി ടേൺ അനുസരിച്ച് ഓടിക്കുന്നതിന് വാഹനം ഡ്രൈവർ സഹിതം നൽകുന്നതിന് താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

തൃപ്പൂണിത്തുറ നഗരസഭാപരിധിയിൽ ടാക്സി സർവ്വീസ് നടത്തുന്ന വാഹനങ്ങൾക്കും സ്ഥാപനങ്ങൾക്കും മുൻഗണന ലഭിക്കും. 

അപേക്ഷകർ ആശുപത്രി സൂപ്രണ്ടുമായി കരാറിൽ ഏർപ്പെടുന്നതിന് 200 രൂപയുടെ മുദ്ര പത്രത്തിൽ കരാർ നൽകേണ്ടതും, എല്ലാ മാസവും 15-ാം തീയതിയും 30-ാം തീയതിയും ട്രിപ്പ് ഷീറ്റും വൗച്ചറും ഓഫീസിൽ നൽകേണ്ടതുമാണ്. തുക കരാറുകാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും.

കൂടുതൽ വിവരങ്ങൾക്ക്: 0484-2783495, 2777315, 2777415
അപേക്ഷ സ്വീകരിച്ച് തുടങ്ങുന്ന തീയതി: നവംബർ 20ന് രാവിലെ 11മുതൽ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 30ന് വൈകിട്ട് മൂന്നിന്.
കരാറിൽ ഏർപ്പെടേണ്ട അവസാന തീയതി: ഡിസംബർ 14ന് വൈകിട്ട് 4ന്.
കരാർ പ്രാബല്യത്തിൽ വരുന്ന തീയതി: ഡിസംബർ 16 രാവിലെ 10 മുതൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close